-
മുംബൈ: ലോക്ക്ഡൗൺ ആയതോടെ വീട്ടിനുള്ളിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങൾ കണ്ടുപിടിക്കുന്ന തിരക്കിലാണ് ബോളിവുഡ് താരം അനുഷ്ക ശർമ. എന്നിട്ട് ആ സ്വർണവെളിച്ചത്തിൽ അനുഷ്ക മനോഹര ചിത്രങ്ങളുമെടുക്കും. ഇത്തരത്തിൽ സൂര്യപ്രകാശത്തിന്റെ പശ്ചാത്തലത്തിലുള്ള ഒന്നിലധികം മനോഹര ചിത്രങ്ങൾ അനുഷ്കയുടെ ഇൻസ്റ്റഗ്രാം പേജിലുണ്ട്.
കഴിഞ്ഞ ദിവസം അനുഷ്ക ഇത്തരത്തിലുള്ള പുതിയൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവെച്ചു. 'വീട്ടിനുള്ളിൽ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങൾ എനിക്കറിയാമെന്ന് ഞാൻ നേരത്തെ തന്നെ പറഞ്ഞതല്ലേ...' എന്ന കുറിപ്പോടു കൂടിയായിരുന്നു അനുഷ്ക ഈ ചിത്രം പോസ്റ്റു ചെയ്തത്.
ഈ മനോഹര ഫോട്ടോ ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോലിയേയും വീഴ്ത്തി. ഹൃദയാകൃതിയിലുള്ള ഇമോജി കമന്റ് ചെയ്താണ് കോലി ഈ ചിത്രത്തെ സ്വീകരിച്ചത്. 'പൊന്നുരുകും പൂക്കാലം അനുഷ്കയെ കാണാൻ വന്നപ്പോൾ' എന്നാണ് ആരാധകർ ഈ ചിത്രത്തെ കുറിച്ച് പറയുന്നത്.
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..