-
മുംബൈ: സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ ഭക്ഷിച്ച ഗർഭിണിയായ ആനയുടെ ദാരുണാന്ത്യത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും. സോഷ്യൽ മീഡിയയിലൂടെയാണ് കോലി തന്റെ വേദന പങ്കുവെച്ചത്. ഗർഭിണിയായ ഒരു ആനയുടെ ചിത്രം ട്വീറ്റ് ചെയ്ത കോലി മൃഗങ്ങളോട് സ്നേഹത്തോടെ പെരുമാറാനും ട്വീറ്റിൽ ആവശ്യപ്പെടുന്നു.
'ആനയോട് കാണിച്ച ക്രൂരതയുടെ വാർത്ത കേട്ട നടുക്കത്തിലാണ് ഞാൻ. നമുക്ക് നമ്മുടെ മൃഗങ്ങളോട് സ്നേഹത്തോടെ പെരുമാറാം. ഇത്തരം ഭീരുത്വം നിറഞ്ഞ പ്രവർത്തികൾ അവസാനിപ്പിക്കാം.' കോലി ട്വീറ്റിൽ പറയുന്നു.
തിരുവിഴാംകുന്ന് വനമേഖലയില്‍ അമ്പലപ്പാറയിലെ വെള്ളിയാറിലാണ് ആനയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്ആനയുടെ വായ പൂർണമായും തകർന്നിരുന്നു. ഭക്ഷണമോ വെള്ളമോ കഴിക്കാൻ കഴിയാതെ ദിവസങ്ങളോളം ആന വേദന കൊണ്ടുപുളഞ്ഞു. തുടർന്ന് വേദന കുറയാനായി ആന പുഴയിലെ വെള്ളത്തിലിറങ്ങി നിൽക്കുകയായിരുന്നു.
ദാരുണാവസ്ഥ കണ്ട് രണ്ട് കുങ്കിയാനകളെ കൊണ്ടുവന്ന് ആനയെ കരയ്ക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ ആന വെള്ളത്തിൽതന്നെ ചരിയുകയായിരുന്നു. ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.
Content Highlights: Virat Kohli appalled after pregnant elephant dies in Kerala
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..