വിരാട് കോലിയും അനുഷ്കയും (ഫയൽ ചിത്രം). Photo Courtesy: twitter
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും അഗ്രസീവായ ക്യാപ്റ്റന്‍ ആരാണെന്ന് ചോദ്യത്തിന് വിരാട് കോലിയെന്ന് ഉത്തരം പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല. കളിക്കളത്തിലെ ഈ അഗ്രസീവ്നെസ് തലക്കനമായി വ്യാഖ്യാനിക്കെപ്പടുന്നതില് വലിയ അത്ഭുതമില്ല. ഇതിന്റെ പേരില്‍ എതിരാളികളില്‍ നിന്നും ക്രിക്കറ്റ് ആരാധകരില്‍ നിന്നും കോലി കേള്‍ക്കാത്ത പഴിയില്ല. ഈ താന്‍പോരിമയും തന്റേടവും കാരണം ഉണ്ടാക്കിയെടുക്കാത്ത ശത്രുതയും ചില്ലറയല്ല.
എന്നാല്‍, നമ്മള് കാണുന്ന ഈ കോലിയല്ല യഥാര്‍ഥ വിരാട് കോലിയെന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ ടീമിന്റെ മുന്‍ സെലക്ടര്‍ ശരണ്‍ദീപ് സിങ്. കോലിയെന്ന വ്യക്തിയെ കുറിച്ച് കേട്ടതും പ്രചരിക്കുന്നതുമായതത്രയും കെട്ടുകഥകളാണെന്ന് പറയുകയാണ് സ്പോർട്സ് വെബ്സൈറ്റായ ക്രിക്കറ്റ് ക്രീഡയ്ക്ക് നൽകിയ അഭിമുഖത്തിൽ ശരണ്‍ദീപ്.

പലരും കരുതുന്നതുപോലെയല്ല. വളരെ എളിയ സ്വഭാവക്കാരനാണ് കോലി. കോലിക്കും അനുഷ്ക്കയ്ക്കും വീട്ടില്‍ സഹായിക്കാന്‍ വേലക്കാരൊന്നുമില്ല. നല്ല ഒന്നാന്തരമൊരു ആതിഥേയനാണ് കോലി. വിരുന്നുകാര് വരുമ്പോള്‍ കോലി എപ്പോഴും കുശലാന്വേഷണവും മറ്റുമായി അവര്‍ക്കൊപ്പമുണ്ടാകും. അവര്‍ക്ക് ഭക്ഷണം വിളമ്പുന്നതെല്ലാം അവര്‍ ഇരുവരും ചേര്‍ന്നു തന്നെയാണ്. ഇക്കാര്യത്തില്‍ മുഴുവന്‍ ടീമംഗങ്ങള്‍ക്കും വലിയ ബഹുമതിയാണ് കോലിയോട്.
ടീം മാനേജ്മെന്റിന്റെ കാര്യത്തിലും ഇതുപോലെ തന്നെയാണ് കോലി. എല്ലാവരുടെയും അഭിപ്രായം കേള്‍ക്കും. വിനയാന്വിതനാണ്. അതുകൊണ്ട് തന്നെ കോലിക്കാപ്പം പ്രവര്‍ത്തിക്കുക എന്നത് ക്ലേശകരമല്ല. ഏത് വിഷമസന്ധിയിലും ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ മിടുക്കനാണ്. സമ്മര്‍ദങ്ങളെ സ്വന്തം ചുമലേറ്റുകയും ചെയ്യും-ശരണ്‍ദീപ് പറഞ്ഞു.
Story Courtesy: sportskreeda
Content Highlights: Virat Kohli, Anushka Sharma, Sarandeep Singh, India, England Series
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..