ന്യൂഡല്‍ഹി: കൊറോണ രോഗ വ്യാപനം തടയാന്‍ രാജ്യത്ത് 21 ദിവസം സമ്പൂര്‍ണ അടച്ചിടല്‍ (ലോക്ക് ഡൗണ്‍) പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍.

കോലിക്കൊപ്പം രവിചന്ദ്രന്‍ അശ്വിന്‍, ഹര്‍ഭജന്‍ സിങ്, ചേതേശ്വര്‍ പൂജാര എന്നിവര്‍ പ്രധാനമന്ത്രിയുടെ നടപടിക്ക് പിന്തുണയറിയിച്ച് ട്വിറ്ററില്‍ രംഗത്തെത്തി.

'21 ദിവസത്തേക്ക് രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിജി പറഞ്ഞപോലെ ദയവായി എല്ലാവരും വീടിനുള്ളില്‍ തന്നെ കഴിയണമെന്നാണ് എന്റെ അഭ്യര്‍ഥന', കോലി ട്വീറ്റ് ചെയ്തു.

Virat Kohli and cricket community hails PM Modi’s lockdown move

ഇന്ത്യ, നമുക്കിനി വീടിനുള്ളില്‍ കഴിയാമെന്ന് കുറിച്ച അശ്വിന്‍ അവരവരുടെ അഭിപ്രായങ്ങള്‍ പറയുന്നതിന് പകരം ഇനിമുതല്‍ നിര്‍ദേശങ്ങള്‍ അനുസരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.

Virat Kohli and cricket community hails PM Modi’s lockdown move

ഉത്തരവാദിത്വമുള്ള പൗരന്‍മാരാകൂ എന്ന് ആഹ്വാനം ചെയ്ത ഹര്‍ഭജന്‍ ഈ 21 ദിവസങ്ങള്‍ നമ്മുടെയെല്ലാം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണെന്നും ട്വീറ്റ് ചെയ്തു.

Virat Kohli and cricket community hails PM Modi’s lockdown move

പ്രധാനമന്ത്രി നിര്‍ദേശിച്ചതു പോലെ എല്ലാവരും വീടിനുള്ളില്‍ തന്നെ കഴിഞ്ഞ് കൊറോണ വൈറസിനെതിരായ പ്രതിരോധത്തിലെ നിങ്ങളുടെ ജോലി ചെയ്യണമെന്ന് ചേതേശ്വര്‍ പൂജാരയും വ്യക്തമാക്കി.

Virat Kohli and cricket community hails PM Modi’s lockdown move

ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി രാജ്യം സമ്പൂര്‍ണ അടച്ചിടലിലേക്ക് (ലോക്ക് ഡൗണ്‍) പോകുകയാണെന്ന് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ഇത് നിലവില്‍ വന്നു. ഏപ്രില്‍ 14 അര്‍ധരാത്രി വരെയാണ് നിലവിലെ ലോക്ക് ഡൗണ്‍.

ഇക്കാലയളവില്‍ ജനതാകര്‍ഫ്യൂവിനു സമാനമായി ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്നത്.

Content Highlights: Virat Kohli and cricket community hails PM Modi’s lockdown move