Photo: AFP
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുടെയും മകള്‍ക്കെതിരേ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിയുണ്ടായ വിഷയത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്റെ ഇടപെടല്‍.
കേസ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് കാണിച്ച് ഡല്‍ഹി വനിതാ കമ്മീഷന്‍ (ഡി.സി.ഡബ്ല്യു) ഡല്‍ഹി പോലീസിന് നോട്ടീസ് നല്‍കി.
കോലിയുടെയും അനുഷ്‌കയുടെയും ഒമ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെതിരേ ട്വിറ്ററിലൂടെ ഉയര്‍ന്ന ഭീഷണികള്‍ ലജ്ജാകരമാണെന്ന് ഡി.സി.ഡബ്ല്യു ചെയര്‍പേഴ്‌സണ്‍ സ്വീതി മലിവാള്‍ പ്രതികരിച്ചു.
ഡല്‍ഹി പോലീസിനോട് എഫ്.ഐ.ആറിന്റെ പതിപ്പ്, തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതുമായ പ്രതികളുടെ വിവരങ്ങള്‍, സ്വീകരിച്ച നടപടികള്‍ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കണമെന്നാണ് ഡി.സി.ഡബ്ല്യു ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ എട്ടിനകം വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരായ തോല്‍വിക്ക് പിന്നാലെയാണ് കോലി - അനുഷ്‌ക ദമ്പതികളുടെ മകള്‍ വാമികയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ ഉയര്‍ന്നത്. കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഭീഷണികള്‍.
ഈ തോല്‍വിക്ക് പിന്നാലെ പേസര്‍ മുഹമ്മദ് ഷമിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ കോലി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ കോലിക്കെതിരെയും ആക്രമണമുയര്‍ന്നു.
Content Highlights: virat kohli 9 month old daughter gets rape threats delhi commission for women steps in
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..