വിരാട് കോലിയെയും എബി ഡിവില്ലിയേഴ്സിനെയും അമാനുഷിക കഥാപാത്രങ്ങളോട് താരതമ്യം ചെയ്ത് ക്രിസ് ഗെയില്‍. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സിനുവേണ്ടി ഗംഭീര പ്രകടനം നടത്തുന്ന ഇരുവരും ബാറ്റ്മാനെപ്പോലെയും സൂപ്പര്മാനെപ്പോലെയുമാണെന്നാണ് ഗെയില്‍ പറയുന്നത്.
രണ്ട് തവണ ഐപില്‍ കിരീടം ചൂടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 9 വിക്കറ്റിനാണ് ബാംഗ്ലൂര്‍ തകര്‍ത്തത്. 11.1 ഓവറില്‍ 115 റണ്‍സാണ് ഇരുവരും കൂടി അടിച്ചെടുത്തത്. ഈ ഐ.പി.എല്‍ സീസണില്കോലിയും ഡിവില്ലിയേഴ്സ് കൂട്ടുകെട്ട് ഇത് അഞ്ചാം തവണയാണ് 100 റണ്‍സിന് മുകളിലേക്ക് പോകുന്നത്.
ഗുജറാത്ത് ലയണ്‍സിനെതിരെ ഇരുവരും ചേര്‍ന്ന് 229 റണ്‍സാണ് കെട്ടിപ്പടുത്തത്. മത്സരത്തില്‍ 144 റണ്‍സിനാണ് ബാംഗ്ലൂര്‍ ജയിച്ചത്.
കോലിയും ഡിവില്ലിയേഴ്സുമാണ് ഐപിഎല്‍ സീസണിലെ റണ്‍വേട്ടയില്‍ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍. 12 മത്സരങ്ങളില്‍ നിന്ന് 752 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഡിവില്ലിയേഴ്സിന് 11 മത്സരങ്ങളില്‍ നിന്ന് 597 റണ്‍സും.
സംഘര്‍ഷങ്ങളെ അതിജീവിച്ച് ഇരുവരും മനോഹരമായി ബാറ്റ് ചെയ്യുന്നുവെന്നും ഗെയില്‍ പറയുന്നു. കോലി തന്റെ ബാറ്റിങ്ങിലൂടെ പരിപൂര്‍ണനായ ഒരു ക്രിക്കറ്ററാണ് താനെന്ന് വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ഗെയില്‍ പറയുന്നു.