ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗം വേദ കൃഷ്ണമൂര്‍ത്തിയെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമാണ് കഴിഞ്ഞുപോയത്. രണ്ടാഴ്ചകളുടെ ഇടവേളകളില്‍ സ്വന്തം അമ്മയേയും സഹാദരിയേയുമാണ് വേദയ്ക്ക് നഷ്ടമായത്. 

ഇപ്പോഴിതാ ഈ മോശം സമയത്ത് തനിക്ക് പിന്തുണ നല്‍കിയ ബി.സി.സി.ഐക്കും സെക്രട്ടറി ജയ് ഷായ്ക്കും നന്ദിയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് വേദ.

Veda Krishnamurthy thanks BCCI for extending support

ഏപ്രില്‍ 24-ാം തീയതിയാണ് വേദയുടെ അമ്മ ചേലുവമബ ദേവി കോവിഡ് ബാധിച്ച് മരിക്കുന്നത്. പിന്നാലെ മേയ് അഞ്ചാം തീയതി വേദയുടെ സഹോദരി വത്സല ശിവകുമാറും (45) കോവിഡ് മൂലമുള്ള സങ്കീര്‍ണതകളെ തുടര്‍ന്ന് മരിച്ചിരുന്നു.

ഇതിനു ശേഷം ഇംഗ്ലണ്ട് പര്യടനത്തിനായി പ്രഖ്യാപിച്ച ടീമില്‍ വേദയെ ബി.സി.സി.ഐ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെ കോവിഡ് പിടിപെട്ട് അമ്മയും സഹോദരിയും മരിച്ചതിന്റെ സങ്കടത്തില്‍ കഴിയുന്ന വേദയെ ടീമില്‍നിന്ന് ഒഴിവാക്കിയ കാര്യം താരത്തെ അറിയിക്കാന്‍പോലും ബോര്‍ഡ് ശ്രമിച്ചില്ലെന്ന ആരോപണവുമായി കമന്റേറ്ററും മുന്‍ ഓസീസ് ക്യാപ്റ്റനുമായ ലിസ സ്ഥലേക്കര്‍ രംഗത്തെത്തിയിരുന്നു.

Content Highlights: Veda Krishnamurthy thanks BCCI for extending support