Photo: twitter.com/the_bridge_in
കെയ്‌റോ: ഈജിപ്തിലെ കെയ്‌റോയില്‍ അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ (ഐ.എസ്.എസ്.എഫ്) നേതൃത്വത്തില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വെങ്കലം. ഇന്ത്യയ്ക്ക് വേണ്ടി കൗമാരതാരം വരുണ്‍ തോമര്‍ വെങ്കലം നേടി.
10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് വരുണ്‍ വെങ്കലം നേടിയത്. ആകെ 250.6 പോയന്റാണ് വരുണ്‍ നേടിയത്. സ്ലോവാക്യയുടെ സൂപ്പര്‍ താരം യുറാജ് ടുസിന്‍സ്‌കി ഈ ഇനത്തില്‍ സ്വര്‍ണം നേടി. ഇറ്റലിയുടെ പൗലോ മോനയ്ക്കാണ് വെള്ളി.
യോഗ്യതാ റൗണ്ടില്‍ 583 പോയന്റുകള്‍ നേടിക്കൊണ്ട് രണ്ടാം സ്ഥാനക്കാരനായാണ് വരുണ്‍ ഫൈനലിലേക്ക് മുന്നേറിയത്. ഇന്ത്യയുടെ തന്നെ മറ്റൊരു താരമായ സരബ്‌ജോത് അഞ്ചാം സ്ഥാനത്തെത്തി.
വരുണിന്റെ ആദ്യ ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പ് മെഡലാണിത്.
Content Highlights: Varun Tomar Bags 10m Air Pistol Bronze At Cairo Shooting World Cup
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..