വലൻസിയ ഫുട്‌ബോൾ താരം എസിക്വൽ ഗരായ് | Image Courtesy: Twitter
മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലിഗയില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വലന്‍സിയയുടെ അര്‍ജന്റീന താരം എസിക്വല്‍ ഗരായിയുടെ പരിശോധനാ ഫലങ്ങളാണ് പോസിറ്റീവായിരിക്കുന്നത്.
തന്റെ പരിശോധനാ ഫലങ്ങള്‍ പോസിറ്റീവാണെന്നും ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശമനുസരിച്ച് ഇപ്പോള്‍ ഐസൊലേഷനിലാണെന്നും ഗരായ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും താരം വ്യക്തമാക്കി.
33-കാരനായ താരം കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഫെബ്രുവരി മുതല്‍ ചികിത്സയിലാണ്. അതേസമയം വലന്‍സിയയുടെ മറ്റ് അഞ്ചു താരങ്ങള്‍ കൂടി നിരീക്ഷണത്തിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ലോകമെമ്പാടും കോവിഡ്-19 ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ ലാ ലിഗ മത്സരങ്ങള്‍ നേരത്തെ നിര്‍ത്തിവെച്ചിരുന്നു. രണ്ടാഴ്ചത്തേക്ക് എല്ലാ സ്പാനിഷ് ലീഗ് മത്സരങ്ങളും നിര്‍ത്തിവെക്കാനാണ് ലാ ലിഗ ഭരണസമിതി തീരുമാനിച്ചത്.
Content Highlights: Valencia defender Ezequiel Garay tested positive for coronavirus
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..