Photo: AP
കിങ്സ്റ്റണ്‍: നിക്ഷേപ തട്ടിപ്പിന് ഇരയായ ജമൈക്കന്‍ വേഗതാരം ഉസൈന്‍ ബോള്‍ട്ടിന് നഷ്ടമായത് കോടികള്‍. കിങ്സ്റ്റണിലെ സ്റ്റോക്സ് ആന്‍ഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ച 12 ദശലക്ഷം ഡോളര്‍ (ഏകദേശം 97 കോടിയോളം രൂപ) ആണ് താരത്തിന് നഷ്ടമായിരിക്കുന്നത്. 12,000 ഡോളര്‍ (9 ലക്ഷത്തോളം രൂപ) മാത്രമാണ് ഇപ്പോള്‍ താരത്തിന്റെ അക്കൗണ്ടില്‍ ശേഷിക്കുന്നതെന്ന് ബോള്‍ട്ടിന്റെ അഭിഭാഷകന് ലിന്റണ് പി. ഗോര്‍ഡണ്‍ അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ ജമൈക്കയിലെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്മീഷന് സ്വമേധയാ ഒരു മാനേജരെ നിയമിച്ചു. കൂടുതല്‍ പൗരന്മാര് സമാനരീതിയില്‍ തട്ടിപ്പിനിരയായതായും കണ്ടെത്തിയിട്ടുണ്ട്.
സ്റ്റോക്സ് ആന്‍ഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തിന്റെ മാനേജരാണ് പണം തട്ടിയതെന്നാണ് വിവരം.
Content Highlights: Usain Bolt Lose His Entire Retirement Fund 12 Million usd in investment fraud
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..