Image Courtesy: VideoGrab
മെല്‍ബണ്‍: ക്രിക്കറ്റ് ഇതിഹാസം സര്‍ ഡോണ്‍ ബ്രാഡ്മാന്‍ കളിക്കുന്നതിന്റെ ഒരേയൊരു കളര്‍ ഫൂട്ടേജ് പുറത്ത്. 1949-ല്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ 71 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ നാഷണര്‍ ഫിലിം ആന്‍ഡ് സൗണ്ട് ആര്‍ക്കൈവ്സ് ഓഫ് ഓസ്ട്രേലിയ (എന്‍.എഫ്.എസ്.എ) ആണ് പുറത്തുവിട്ടിരിക്കുന്നത്.
ബ്രാഡ്മാന്‍ ബാറ്റുചെയ്യുന്നതിന്റെ ഒരേയൊരു കളര്‍ ദൃശ്യം മാത്രമാണ് നിലവിലുള്ളത്. ഇതാണ് എന്‍.എഫ്.എസ്.എ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ എ.ഫെ് കിപ്പാക്‌സും ഡബ്ല്യു.എ ഓള്‍ഡ്ഫീല്‍ഡും തമ്മില്‍ നടന്ന പ്രദര്‍ശന മത്സരത്തിന്റെ ദൃശ്യങ്ങളാണിത്. 1949 ഫെബ്രുവരി 26-നായിരുന്നു മത്സരം.
16 എം.എം കളര്‍ ഫൂട്ടേജ് ആയ ഇത് രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇന്‍ഫോര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ക്യാമറാമാനായി ജോലിചെയ്തിരുന്ന ജോര്‍ജ് ഹോബ്സ് എന്നയാള്‍ പകര്‍ത്തിയതാണെന്ന് എന്‍.എഫ്.എസ്.എ പറയുന്നു.
66 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് എന്‍.എഫ്.എസ്.എ പുറത്തുവിട്ടിരിക്കുന്നത്. സിഡ്‌നിയില്‍ ബ്രാഡ്മാന്റെ അവസാന മത്സരമായിരുന്നു ഇത്.
1948-ലെ ഇംഗ്ലണ്ട് പരമ്പരയോടെയാണ് അദ്ദേഹം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. ഇതിനു ശേഷം അദ്ദേഹം മൂന്ന് പ്രദര്‍ശന മത്സരങ്ങള്‍ കളിച്ചിരുന്നു. 1949 ഫെബ്രുവരിയില്‍ ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോടും വിടപറഞ്ഞു.
20 വര്‍ഷം നിണ്ട ക്രിക്കറ്റ് കരിയറില്‍ 52 ടെസ്റ്റുകളില്‍ നിന്ന് 6996 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ബ്രാഡ്മാന്റെ 99.94 എന്ന ബാറ്റിങ് ശരാശരി ഇന്നും ക്രിക്കറ്റ് ലോകത്തിന് ബാലികേറാമലയായി നിലകൊള്ളുകയാണ്.
Content Highlights: Unique Colour Footage Of Don Bradman Found After 71 Years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..