കഴിഞ്ഞ നാലര മാസത്തിനിടെ നടത്തിയത് 22 കോവിഡ് പരിശോധനകള്‍; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി


1 min read
Read later
Print
Share

ഐ.പി.എല്ലിനിടെ 400 പേരാണ് ബയോ ബബിളിനുള്ളില്‍ കഴിഞ്ഞിരുന്നത്. ആ രണ്ടര മാസത്തിനിടെ എല്ലാവരുടെയും സുരക്ഷയേയും ആരോഗ്യത്തെയും കരുതി നാലായിരത്തോളം കോവിഡ് പരിശോധനകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു

സൗരവ് ഗാംഗുലി | Photo: Swapan Mahapatra| PTI

കൊല്‍ക്കത്ത: ഔദ്യോഗിക ചുമതലകള്‍ തടസമില്ലാതെ നടക്കാനായി കഴിഞ്ഞ നാലര മാസത്തിനിടെ നടത്തിയത് 22 കോവിഡ്-19 പരിശോധനകളെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍.

സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ദുബായില്‍ നടന്ന ഈ വര്‍ഷത്തെ ഐ.പി.എല്ലിന്റെ തിരക്കിലായിരുന്നു അദ്ദേഹം. ആ സമയത്ത് തനിക്ക് ചുറ്റും പല കോവിഡ് പോസിറ്റീവ് കേസുകളും ഉണ്ടായിരുന്നതിനാല്‍ ഇടയ്ക്കിടക്ക് പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നിരുന്നു.

''മാതാപിതാക്കള്‍ക്കൊപ്പമാണ് ഞാന്‍ താമസിക്കുന്നത്. ആദ്യം ഞാന്‍ ദുബായിലേക്ക് യാത്ര ചെയ്തിരുന്നു. അപ്പോഴെല്ലാം എനിക്ക് ആശങ്കയുണ്ടായിരുന്നു. അത് എന്നെപ്പറ്റി മാത്രം ആയിരുന്നില്ല. ചുറ്റുമുള്ളവരെ കുറിച്ച് കൂടിയായിരുന്നു. കാരണം ഈ രോഗം നിങ്ങളില്‍ നിന്ന് മറ്റൊരാള്‍ക്ക് പകരരുതെന്ന ചിന്ത എപ്പോഴുമുണ്ടാകും.'' - ഗാംഗുലി പറഞ്ഞു.

ഐ.പി.എല്ലിനിടെ 400 പേരാണ് ബയോ ബബിളിനുള്ളില്‍ കഴിഞ്ഞിരുന്നത്. ആ രണ്ടര മാസത്തിനിടെ എല്ലാവരുടെയും സുരക്ഷയേയും ആരോഗ്യത്തെയും കരുതി നാലായിരത്തോളം കോവിഡ് പരിശോധനകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Underwent 22 Covid-19 tests in last four and half months said Sourav Ganguly

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
saina nehwal

2 min

'ഒരു സ്ത്രീയേയും ഇത്തരത്തില്‍ ലക്ഷ്യംവെയ്ക്കരുത്'; സിദ്ധാര്‍ഥിന്റെ ക്ഷമാപണം സ്വീകരിച്ച് സൈന

Jan 12, 2022


ajaz patel

1 min

'അജാസ്...പെര്‍ഫെക്റ്റ് ടെന്‍ ക്ലബ്ബിലേക്ക് സ്വാഗതം'; അഭിനന്ദനവുമായി കുംബ്ലെ

Dec 4, 2021


ബോക്‌സിങ് റിങ്ങിലെ ദ്രോണാചാര്യന്‍; പുത്തലത്ത് രാഘവന്‍ ഇനി ഓര്‍മ

1 min

ബോക്‌സിങ് റിങ്ങിലെ ദ്രോണാചാര്യന്‍; പുത്തലത്ത് രാഘവന്‍ ഇനി ഓര്‍മ

Aug 6, 2020


Most Commented