കറാച്ചി: തുടര്‍ച്ചയായി പൂജ്യങ്ങള്‍ക്ക് പുറത്താകുന്ന ഉമര്‍ അക്മലിനെതിരേ പാകിസ്താന്‍ ആരാധകര്‍. പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള ആദ്യത്തേയും രണ്ടാമത്തേയും ട്വന്റി-20യില്‍ ഉമര്‍ അക്മല്‍ പൂജ്യത്തിന് പുറത്തായിരുന്നു.
മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാക് താരം ട്വന്റി-20 ടീമില്‍ തിരിച്ചെത്തിയ ഉമര്‍ അക്മലിന് പഴയ ഫോമില്‍ എത്താനായിരുന്നില്ല. ലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പാക് താരം ക്രീസ് വിട്ടു. ഇതിന് പിന്നാലെയാണ് ആരാധകര്‍ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു ഉമറിനെതിരായ രോഷപ്രകടനം.
ട്വന്റി-20 ടീമിലേക്ക് ഉമറിനെ വീണ്ടും പരിഗണിച്ചത് വന്‍ അബദ്ധമാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഉമറിനെ പരിഹസിച്ചും സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളുണ്ട്.
Content Highlights: Umar Akmal's Consecutive Golden Ducks On T20 Return Irks Pakistan Fans