അഴിമതിക്കേസില്‍ ഉമര്‍ അക്മല്‍ അപ്പീല്‍ നല്‍കില്ല; വിഷയം അച്ചടക്ക സമിതിക്ക് വിട്ട് പി.സി.ബി


പാകിസ്താന്‍ സൂപ്പര്‍ ലീഗിനു മുമ്പ് വാതുവെപ്പുകാര്‍ സമീപിച്ചത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കാതിരുന്നതിനെ തുടര്‍ന്ന് താരത്തെ ബോര്‍ഡ് വിലക്കിയിരുന്നു

Image Courtesy: PCB

കറാച്ചി: അഴിമതിക്കേസില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്ക് നേരിടുന്ന ഉമര്‍ അക്മല്‍ നടപടിക്കെതിരേ അപ്പീല്‍ നല്‍കില്ല.

പാകിസ്താന്‍ സൂപ്പര്‍ ലീഗിനു മുമ്പ് വാതുവെപ്പുകാര്‍ സമീപിച്ചത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കാതിരുന്നതിനെ തുടര്‍ന്ന് താരത്തെ ബോര്‍ഡ് വിലക്കിയിരുന്നു. പി.സി.ബിയുടെ അഴിമതി വിരുദ്ധ ഏജന്‍സിയാണ് ഉമറിന് വിലക്കേര്‍പ്പെടുത്തിയത്.

വിഷയം അച്ചടക്ക സമിതിക്ക് വിട്ടിരിക്കുകയാണ് പി.സി.ബി. വിഷയത്തില്‍ അഴിമതി വിരുദ്ധ ട്രൈബ്യൂണല്‍ വാദം കേള്‍ക്കണമെന്ന ആവശ്യം അക്മല്‍ ഉന്നയിച്ചിട്ടില്ലാത്തതിനാല്‍ വിഷയം മുന്‍ ലാഹോര്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട. ഫസല്‍ മിറാന്‍ ചോഹാന്‍ അധ്യക്ഷനായുള്ള അച്ചടക്ക സമിതിക്ക് വിട്ടിരിക്കുകയാണെന്ന് പി.സി.ബി പ്രസ്താവനയില്‍ വ്യക്തമാക്കി.

ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ കോഡിലെ 4.7.1 നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് താരത്തിനെതിരേ നടപടിയെടുത്തത്. ഇതോടെ പാക് താരത്തിന് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനത്തിലും പങ്കെടുക്കാന്‍ പറ്റില്ല.

Content Highlights: Umar Akmal not to appeal against corruption charges

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented