
ഫുട്ബോൾ ഗ്രൗണ്ടിലേക്കിറങ്ങിയ മകനേയും വാരിയെടുത്ത് ഓടുന്ന അമ്മ | Photo: twitter| Sam Greene
ന്യൂയോര്‍ക്ക്: ചെറിയ കുഞ്ഞുങ്ങള്‍ എപ്പോള്‍ എന്തുവേണമെങ്കിലും ചെയ്യാം. അത്യാവശ്യം നടക്കാന്‍ തുടങ്ങിയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. കൈയില്‍ കിട്ടുന്നത് എന്തും വലിച്ചിടാനും കാണുന്ന വഴിയിലൂടെയെല്ലാം ഓടാനുമായിരിക്കും ഉത്സാഹം. ഇങ്ങനെയുള്ള സമയത്ത് അമ്മമാരാണ് പ്രയാസത്തിലാകുക. കുഞ്ഞുങ്ങളുടെ പിന്നാലെ ഓടിയെത്തേണ്ടി വരും. ഇത്തരത്തില്‍ പെട്ടുപോയ ഒരു അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റ്.
അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ടൂര്‍ണമെന്റിനിടെയാണ് ഈ സംഭവം അരങ്ങേറിയത്. ഓര്‍ലാന്റോ സിറ്റി എസ്സിയും എഫ്സി സിന്‍സിനാറ്റിയും തമ്മിലുള്ള മത്സരം പുരഗോമിക്കുന്നതിനിടെ ഒരു രണ്ടു വയസ്സുകാരന് ഗ്രൗണ്ടിലേക്ക് ഓടിയെത്തുകയായിരുന്നു. പിന്നാലെ അവനെ പിടിക്കാനായി അവന്റെ അമ്മയും ഗ്രൗണ്ടിലെത്തി.
കളിക്കാരുടെ അടുത്തേക്ക് എത്തുന്നതിന് മുമ്പേ അമ്മ അവനെ വാരിയെടുത്ത് തിരിച്ച് കാണികളുടെ അടുത്തേക്ക് ഓടി. മകനെ കൈപ്പിടിയിലൊതുക്കുന്നതിനിടയില്‍ അമ്മ ഗ്രൗണ്ടില്‍ വഴുതി വീഴുകയും ചെയ്തു.
ഒഹിയോയില്‍ നിന്നെത്തിയ മോര്ഗന് ടക്കറാണ് ഈ അമ്മ. രണ്ടു വയസ്സുകാരനായ കുസൃതിപ്പയ്യന്റെ പേര് സൈഡെക് കാര്‍പെന്റര്‍ എന്നാണ്. ഈ അമ്മയുടേയും മകന്റേയും വീഡിയോ മേജര്‍ ലീഗ് സോക്കര്‍ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 26 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്.
Content Highlights: two year old pitch invader gets tackled by his mom viral video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..