Image Courtesy: Getty Images, Twitter
ന്യൂഡല്‍ഹി: രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി ഇന്ത്യയില്‍ ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത് കഴിഞ്ഞദിവസമായിരുന്നു.
ടിക് ടോക്ക് നിരോധിച്ചതിനു പിന്നാലെ നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് ഇരയായത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറാണ്.
കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് കായിക ലോകം തന്നെ നിശ്ചലമായതോടെ വാര്‍ണറും കുടുംബവും ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള വാര്‍ണറുടെ ടിക് ടോക്ക് വീഡിയോകള്‍ക്ക് ഇന്ത്യയില്‍ നിരവധി ആരാധകരും ഉണ്ടായിരുന്നു. ഇതോടെ ടിക് ടോക്കിലെ ഏറ്റവും വലിയ സെലബ്രിറ്റികളില്‍ ഒരാളായും വാര്‍ണര്‍ മാറി.
ബോളിവുഡിലെയും ടോളിവുഡിലെയും പാട്ടുകള്‍ക്കും ഡയലോഗുകള്‍ക്കും ഒപ്പമുള്ള വാര്‍ണറുടെ ടിക് ടോക്ക് വീഡിയോകള്‍ വലിയ തോതില്‍ ശ്രദ്ധനേടിയിരുന്നു. ഇതോടെയാണ് ടിക് ടോക്കിന് ഇന്ത്യയില്‍ നിരോധനം വന്നതോടെ വാര്‍ണറെ ട്രോളി ഇന്ത്യന്‍ താരം ആര്‍. അശ്വിനടക്കം രംഗത്തെത്തിയത്.

ടിക് ടോക്ക് നിരോധിച്ചതോടെ വാര്‍ണറുടെ അവസ്ഥ ഏതു തരത്തിലായിരിക്കുമെന്നതാണ് ട്രോളുകളുടെ ഉള്ളടക്കം. അടുത്തിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വാര്‍ണര്‍ ടിക് ടോക്കിലേക്ക് ക്ഷണിച്ചിരുന്നു.

ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷം ഉടലെടുക്കുന്നതിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഏറ്റുമുട്ടലുണ്ടായതോടെ ആപ്ലിക്കേഷനുകള്‍ക്കുമേലുള്ള നടപടികള്‍ വേഗത്തിലായി.


Content Highlights: trolls on David Warner after India government announces TikTok ban
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..