കൊച്ചി: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എയെ പരാജയപ്പെടുത്തി ടോം ജോസ് കുന്നേല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ആകെ പോള്‍ ചെയ്ത 40 വോട്ടില്‍ 29 വോട്ടുകള്‍ നേടിയാണ് ഇടുക്കി അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ടോം ജോസിന്റെ വിജയം. നിലവില്‍ വൈസ് പ്രസിഡന്റായിരുന്നു ടോം ജോസ്. 11 വോട്ട് മാത്രമാണ് പ്രദീപ് കുമാറിന് നേടാനായാത്.

ശനിയാഴ്ച കൊച്ചിയില്‍ നടന്ന കെ.എഫ്.എ. വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. 24 വര്‍ഷം പ്രസിഡന്റായിരുന്ന കെ.എം.ഐ മേത്തറിനെ ഓണററി പ്രസിഡന്റായി നാമനിര്‍ദേശം ചെയ്യാനും യോഗത്തില്‍ തീരുമാനമായി.

പ്രദീപ് കുമാറിനുവേണ്ടി സി.പി.എം ശക്തമായി രംഗത്തുവന്നെങ്കിലും ഫലമുണ്ടായില്ല. പാര്‍ട്ടി ഇടപെടലോടെ കൂടുതല്‍ വോട്ട് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ല.

Content Highlights: Tom Jose Kerala Football Association President, Pradeep Kumar lost