Photo By Kim Kyung-Hoon| AP
ഫുകുഷിമ: കോവിഡ്-19 രോഗവ്യാപനം കാരണം ഒരു വര്‍ഷത്തോളം മാറ്റിവെച്ച ടോക്യോ ഒളിമ്പിക്സിന്റെ ടോര്‍ച്ച് റിലേ വ്യാഴാഴ്ച ജപ്പാനില്‍ ആരംഭിച്ചു. 121 ദിവസത്തെ യാത്രയ്ക്കു ശേഷം ടോക്യോയില്‍ ജൂലായ് 23-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ടോര്‍ച്ച് റിലേ എത്തിച്ചേരും.
വടക്കുകിഴക്കന്‍ ഫുകുഷിമയില്‍ നിന്നാണ് ടോര്‍ച്ച് റിലേ ആരംഭിച്ചത്. 2011-ലെ ഭൂകമ്പത്തിലും സുനാമിയിലും പെട്ട് തകര്‍ന്ന പ്രദേശമാണിത്. 18,000-ഓളം പേരാണ് അന്ന് ദുരന്തത്തില്‍ മരിച്ചത്.
2011-ല്‍ വനിതാ ഫുട്ബോള്‍ ലോകകപ്പ് നേടിയ ജപ്പാന് ടീമിലെ പ്രധാന കളിക്കാരിയായ അസുസ ഇവാഷിമിസുവാണ് ടോര്‍ച്ചുമായി ആദ്യം ഓടിയത്.
കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കാണികളെ ഒഴിവാക്കിയായിരുന്നു ചടങ്ങുകള്‍.
Content Highlights: Tokyo Olympics Torch Relay kicks off its 121-day journey
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..