ടോക്യോ: ഈ വര്‍ഷത്തേക്ക് മാറ്റിവെക്കപ്പെട്ട ടോക്യോ ഒളിമ്പിക്‌സിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.
ജൂലായ് 23-നാണ് ഗെയിംസ് തുടങ്ങേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒളിമ്പിക്‌സ് നടക്കുമെന്ന് ഒരുറപ്പും പറയാനാവില്ലെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയംഗം ഡിക് പൗണ്ട് വ്യക്തമാക്കി.
കോവിഡിനെത്തുടര്‍ന്ന് ജപ്പാനില്‍ ഇപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, ഇതൊന്നും ഗെയിംസിന്റെ തയ്യാറെടുപ്പുകളെ ബാധിക്കില്ലെന്നാണ് സംഘാടകരുടെ നിലപാട്.
എന്നാല്‍ വലിയൊരു വിഭാഗം ജപ്പാന്‍കാരും ഗെയിംസിന് എതിരാണ്. രാജ്യത്തെ മൂന്നിലൊന്ന് ആളുകളും ഗെയിംസ് വേണ്ടെന്ന നിലപാടിലാണെന്ന് ഡിസംബറില്‍ നടത്തിയ സര്‍വേയില്‍ പറയുന്നു. ഒരിക്കല്‍ക്കൂടി ഗെയിംസ് മാറ്റിവെക്കണമെന്ന് 31 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ 27 ശതമാനം പേര്‍ ഒളിമ്പിക്‌സ് സമയത്ത് നടത്തണമെന്ന് വാദിക്കുന്നു.
Content Highlights: Tokyo Olympics Tokyo residents concerned about hosting Games