ടോക്യോ: ഈ വര്‍ഷം നടക്കുന്ന ടോക്യോ ഒളിമ്പിക്‌സില്‍ വിദേശ കാണികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 

ഒളിമ്പിക്‌സിനുശേഷം നടക്കുന്ന പാരാലിമ്പിക്‌സിലും വിദേശീയരായ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. കോവിഡ് വ്യാപനം മൂലമാണ് കാണികള്‍ക്ക് പ്രവേശനം നിഷേധിച്ചത്. നിലവില്‍ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി സ്വന്തമാക്കിയവര്‍ക്ക് ടിക്കറ്റ് കാശ് തിരികെ നല്‍കും.

കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടോക്യോ ഒളിമ്പിക്‌സ് കോവിഡ് മൂലമാണ് ഈ വര്‍ഷത്തേക്ക് നീട്ടിവെച്ചത്. ജൂലായ് 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് ഒളിമ്പിക്‌സ് നടക്കുക. പാരാലിമ്പിക്‌സ് ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെ നടക്കും.

Content Highlights: Tokyo Olympics, Paralympics to proceed without overseas spectators, confirm organisers