Photo By Kim Kyung-Hoon| AP
പ്യോംങ്യാംങ് (ഉത്തര കൊറിയ): കോവിഡ് 19 രോഗവ്യാപനത്തെ തുടര്‍ന്നുള്ള ആശങ്കയെ തുടര്‍ന്ന് ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി ഉത്തര കൊറിയ.
ചൊവ്വാഴ്ച രാജ്യത്തെ കായിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ശീതയുദ്ധത്തെ തുടര്‍ന്ന് 1988-ലെ സോള്‍ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയ ശേഷം ഇതാദ്യമായാണ് ഉത്തര കൊറിയ ഒരു ഒളിമ്പിക്‌സില്‍ പങ്കെടുക്കാതെയിരിക്കുന്നത്.
മാര്‍ച്ച് 25-ന് ഉത്തര കൊറിയന്‍ കായിക മന്ത്രി കിം ഗുക്കും ഒളിമ്പിക് കമ്മിറ്റിയും തമ്മില്‍ നടന്ന യോഗത്തിലാണ് ടോക്യോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം എടുത്തതെന്നാണ് റിപ്പോര്‍ട്ട്.
കായിക താരങ്ങളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് ഉത്തര കൊറിയന്‍ കായിക മന്ത്രാലയത്തിന്റെ വിശദീകരണം.
Content Highlights: Tokyo Olympics North Korea pulls out of Olympics
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..