Photo: ANI
സെവിയ്യ: ലോകത്തിലെ ഏറ്റവും വലിയ കായികപുരസ്‌കാരമായ ലോറസ് അവാര്‍ഡിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. ഇന്ത്യയ്ക്ക് വേണ്ടി അത്‌ലറ്റിക്‌സില്‍ ആദ്യമായി സ്വര്‍ണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്ര വേള്‍ഡ് ബ്രേക്ക് ത്രൂ ഓഫ് ദ ഇയര്‍ 2022 എന്ന പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിലാണ് ഇടം നേടിയത്.
ജാവലിന്‍ താരമായ നീരജ് ടോക്യോ ഒളിമ്പിക്‌സില്‍ 87.58 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞത്. ലോറസ് പുരസ്‌കാരത്തിന് നാമനിര്‍ദേശം ലഭിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യക്കാരനാണ് നീരജ്.
ഇതിനുമുന്‍പ് ഗുസ്തി താരം വിനേഷ് ഫോഗട്ട്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവര്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ലോകത്തിന്റെ വിവിധ കോണുകളിലുള്ള 1300-ല്‍ അധികം സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകള്‍ ചേര്‍ന്നാണ് പുരസ്‌കാര ജേതാവിനെ തീരുമാനിക്കുന്നത്. വിജയിയുടെ പേര് ഏപ്രിലില്‍ പ്രഖ്യാപിക്കും.
18-ാം വയസ്സില്‍ യു.എസ്.ഓപ്പണ്‍ കിരീടം നേടിയ ബ്രിട്ടീഷ് ടെന്നീസ് താരം എമ്മ റാഡുകാനു, ലോക രണ്ടാം നമ്പര്‍ പുരുഷ ടെന്നീസ് താരം റഷ്യയുടെ ഡാനില്‍ മെദ്‌വദേവ്, ബാഴ്‌സലോണയുടെ യുവ ഫുട്‌ബോളര്‍ പെഡ്രി, ട്രിപ്പിള്‍ ജംപില്‍ ലോകറെക്കോഡ് നേടിയ യൂളിമര്‍ റോജാസ്, നീന്തല്‍ താരം അറിയാര്‍നെ ടിറ്റ്മസ് എന്നിവരാണ് വേള്‍ഡ് ബ്രേക്ക് ത്രൂ ഓഫ് ദ ഇയര്‍ 2022 പുരസ്‌കാരത്തിന് നീരജ് ചോപ്രയ്‌ക്കൊപ്പം മത്സരിക്കുന്നത്.
Content Highlights: Tokyo Olympics gold medalist Neeraj Chopra nominated for Laureus World Sports Awards
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..