ഒളിമ്പിക്സിന്റെ ക്രിയേറ്റീവ് വിഭാഗം തലവൻ ഹിരോഷി സസാകി | Photo: AFP
ടോക്യോ: ഈ വര്‍ഷത്തെ ഒളിമ്പിക്സിന്റെ ക്രിയേറ്റീവ് വിഭാഗം തലവന്‍ ഹിരോഷി സസാകി രാജിവെച്ചു.
ജപ്പാനിലെ വനിതാ കൊമേഡിയന്‍ താരത്തെ അപമാനിക്കുന്നതരത്തില്‍ സംസാരിച്ചതിനെത്തുടര്‍ന്നാണ് രാജി. ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ഈ പ്രസ്താവന.
സംഭവത്തില്‍ ഹിരോഷി സസാകി മാപ്പുപറഞ്ഞെങ്കിലും രാജ്യമെങ്ങും പ്രതിഷേധം ഉയര്‍ന്നിരുന്നു. ടോക്യോ ഒളിമ്പിക്സ് സംഘാടകസമിതി തലവനായിരുന്ന യോഷിറോ മോറി ഒരു വനിതയെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയതിനെത്തുര്‍ന്ന് രണ്ടുമാസംമുമ്പ് രാജിവെച്ചിരുന്നു.
Content Highlights: Tokyo Olympics creative head Hiroshi Sasaki resigns over derogatory remark
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..