Photo By TOSHIFUMI KITAMURA| AFP
ടോക്യോ: സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വിമര്‍ശന വിധേയനായ ടോക്യോ ഒളിമ്പിക്‌സ് തലവന്‍ യോഷിറോ മോറി രാജിവെച്ചു.
തന്റെ പ്രസ്താവനയ്ക്ക് വെള്ളിയാഴ്ച അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു.
''ജൂലൈ മുതല്‍ ഒളിമ്പിക്‌സ് നടത്തുക എന്നതാണ് പ്രധാനം. എന്റെ സാന്നിധ്യം അതിന് തടസമാകരുതെന്ന് എനിക്കുണ്ട്.'' - വെള്ളിയാഴ്ച നടന്ന പ്രത്യേക സമിതി യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
മുന്‍ ജാപ്പനീസ് പ്രധാനമന്ത്രി കൂടിയായ മോറിക്ക് പകരം ആരാണ് സ്ഥാനമേല്‍ക്കുകയെന്ന് വ്യക്തമല്ല. പകരക്കാരനായി പ്രശസ്ത സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്റര്‍ സബുറോ കവബൂച്ചിയെ ആദ്യം തിരഞ്ഞെടുത്തിരുന്നുവെങ്കിലും അത് പ്രതിഷേധത്തിനിടയാക്കി.
'മീറ്റിങ്ങുകളില്‍ സ്ത്രീകള്‍ ആവശ്യത്തിലധികം സംസാരിക്കുന്നു' എന്ന മോറിയുടെ പ്രസ്താവനയാണ് അദ്ദേഹത്തിന് വിനയായത്. അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരേ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
കോവിഡിനിടയില്‍ ലോകമെങ്ങുമുള്ള താരങ്ങളെയും ഒഫീഷ്യല്‍സിനെയും ഉള്‍പ്പെടുത്തി ഒളിമ്പിക്‌സ് നടത്തുന്നതിനെതിരേ ജപ്പാനില്‍ വലിയ പ്രതിഷേധമുണ്ട്. അതിനിടയില്‍ ഒളിമ്പിക്‌സ് സംഘാടനത്തിന്റെ തലവന്‍ വിവാദത്തില്‍പ്പെട്ടത് മറ്റൊരു ആഘാതമായി.
ഒളിമ്പിക്‌സിന്റെ ഏറ്റവും വലിയ സ്‌പോണ്‍സര്‍മാരില്‍ ഒരാളായ ടൊയോട്ടയുടെ പ്രസിഡന്റ് അകിയോ ടൊയോഡ തന്നെ യോഷിറോ മോറിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
Content Highlights: Tokyo Olympics chief Yoshiro Mori steps down over sexism row
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..