ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ടീം | Photo: twitter| SAI Media
ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിലെ അവസാന സംഘം ഇന്ത്യയില്‍ തിരിച്ചെത്തി. താരങ്ങളെ സ്വീകരിക്കാന്‍ ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആയിരക്കണക്കിന് ആരാധകരെത്തി. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയ നീരജ് ചോപ്രയും ഗുസ്തിയില്‍ വെള്ളി നേടിയ രവി കുമാര്‍ ദഹിയയും വെങ്കലം നേടിയ ബജ്‌റംഗ് പുനിയയും ബോക്‌സിങ്ങില്‍ വെങ്കലം സ്വന്തമാക്കിയ ലവ്‌ലിനയും സംഘത്തിലുണ്ടായിരുന്നു.
ഈ സ്വീകരണം പ്രതീക്ഷിച്ചിരുന്നതായും രാജ്യത്ത് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും നീരജ് പ്രതികരിച്ചു. താരത്തിന്റെ കുടുംബാംഗങ്ങളും ഹരിയാണയില്‍ നിന്ന് ന്യൂഡല്‍ഹിയിലെത്തിയിരുന്നു.
പുരുഷന്‍മാരുടെ 4x400 മീറ്റര്‍ റിലേയില്‍ പങ്കെടുത്ത മലയാളി താരങ്ങളായ മുഹമ്മദ് അനസ് യഹിയയും അമോജ് ജേ്ക്കബും നോഹ നിര്‍മല്‍ ടോമും സംഘത്തിലുണ്ടായിരുന്നു. ഇവരുള്‍പ്പെട്ട റിലേ ടീം ടോക്യോയില്‍ പുതിയ ഏഷ്യന്‍ റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തു.
ഭാരോദ്വഹനത്തിലെ വെള്ളി ജേതാവ് മീരാബായ് ചാനുവും ബാഡ്മിന്റണില്‍ വെങ്കലം നേടിയ പിവി സിന്ധുവും നേരത്തെ തന്നെ ഇന്ത്യയിലെത്തിയിരുന്നു. അതേസമയം ടോക്യോയില്‍ വെങ്കലം നേടി ചരിത്രമെഴുതിയ ഹോക്കി ടീം ഇന്ത്യയിലെത്താന്‍ അല്‍പം വൈകും.
Content Highlights: Tokyo Olympics 2020 Indian Medallists Arrive
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..