ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ബോക്‌സിങ് താരം അമിത് പംഗല്‍ ടോപ്‌സീഡ് താരമാകും. 52 കിലോ വിഭാഗത്തിലാണ് അമിത് ടൂര്‍ണമെന്റിലെ ഒന്നാം റാങ്ക് താരമാകുക. നിലവില്‍ ലോക റാങ്കിങ്ങില്‍ ഒന്നാമതാണ് അമിത്.

വനിതകളുടെ 60 കിലോ വിഭാഗത്തില്‍ മറ്റൊരു ഇന്ത്യന്‍ താരമായ സിമ്രാന്‍ജിത്ത് കൗര്‍ ഒളിമ്പിക്‌സില്‍ നാലം സീഡാകും. സിമ്രാന്‍ മാത്രമാണ് സീഡിലുള്ള ഏക ഇന്ത്യന്‍ വനിതാ ബോക്‌സര്‍. ജൂലായ് 23 നാണ് ഒളിമ്പിക്‌സ് ആരംഭിക്കുക.

നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ അമിത് ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയിരുന്നു. സിമ്രാന്‍ജിത് കൗര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയിരുന്നു. ഇരുവരും ഇതാദ്യമായാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്. 

ഇന്ത്യയില്‍ നിന്നും അഞ്ച് പുരുഷ ബോക്‌സര്‍മാരും നാല് വനിതാ ബോക്‌സര്‍മാരുമാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്. 

Content Highlights: Tokyo Games, Amit Panghal Top-Seeded For Olympics, Simarjeet Kaur Fourth