ലോസ് ആഞ്ജലീസ്: ഗോള്‍ഫ് ഇതിഹാസതാരം ടൈഗര്‍ വുഡ്‌സിനെ വിദഗ്ധ ചികിത്സയ്ക്കായി ലോസ് ആഞ്ജലീസിലെ ആശുപത്രിയിലേക്ക് മാറ്റി. കാര്‍ അപകടത്തെത്തുടര്‍ന്നാണ് ടൈഗര്‍ വുഡിസിനെ ആശുപത്രിയില്‍ പ്രവേശിച്ചത്.

കാലിന് ഗുരുതരമായി പരിക്കേറ്റ വുഡ്‌സിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ചൊവ്വാഴ്ചയാണ് വുഡ്‌സിന് പരിക്കേല്‍ക്കുന്നത്. 

ലോസ് ആഞ്ജലീസിലെ ഒറ്റപ്പെട്ട റോഡിലൂടെ കാര്‍ ഓടിക്കുകയായിരുന്ന വുഡ്‌സിന്റെ കാര്‍ ഒരു മരത്തിലിടിച്ച് പലതവണ മലക്കം മറിഞ്ഞു. 15 തവണ ലോകചാമ്പ്യനായ വുഡ്‌സിനെ ഉടന്‍തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് താരം അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. 

Content Highlights: Tiger Woods transferred to Los Angeles hospital for further treatment