Photo: AP
കാലിഫോര്‍ണിയ: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സിന് ബോധം തെളിഞ്ഞു. അപകടത്തില്‍ പരിക്കേറ്റ താരത്തിന്റെ വലതു കാലിന് താഴെയും കണങ്കാലിലുമായി ശസ്ത്രക്രിയ നടത്തി.
ശസ്ത്രക്രിയക്കു ശേഷം വുഡ്സ് പ്രതികരിക്കുന്നുണ്ടെന്നും സുഖം പ്രാപിച്ച് വരികയാണെന്നും താരത്തിന്റെ കുടുംബം അറിയിച്ചു.
ഫെബ്രുവരി 23ന് കാലത്ത് ഏഴു മണിക്ക് ശേഷമാണ് അപകടമുണ്ടായത്. റോളിംഗ് ഹില്‍സ് എസ്റ്റേറ്റ്സിന്റെയും റാഞ്ചോസ് പാലോസ് വെര്‍ഡെസിന്റെയും അതിര്‍ത്തിയിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് തെന്നി താഴേക്ക് മറിയുകയായിരുന്നു. കാറിന് കാര്യമായ കേടുപാടുകളുണ്ട്. ഹത്തോണ്‍ ബൊളിവാര്‍ഡില്‍ നിന്ന് ബ്ലാക്ക്ഹോഴ്സ് റോഡിലൂടെയുള്ള യാത്രയിലായിരുന്നു വുഡ്സിന്റെ വാഹനം.
അപകടം നടന്നതിനു പിന്നാലെ ലോസ് ആഞ്ജലീസ് കൗണ്ടി അഗ്നിശമന സേനാംഗങ്ങളും മറ്റും ടൈഗര്‍ വുഡ്സിനെ കാറില്‍ നിന്ന് പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കാറിന്റെ കിടപ്പും അപകടാവസ്ഥയും വിശകലം ചെയ്ത പോലീസ് അപകടകാരണം പരിശോധിച്ചുവരികയാണ്. വുഡ്സ് ലഹരിവസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു വാഹനവും കാറപകടത്തിന് കാരണമായിട്ടില്ല.
Content Highlights: Tiger Woods awake responsive and recovering in hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..