ലണ്ടന്‍: ചെല്‍സി മാനേജര്‍ ഫ്രാങ്ക് ലാംപാര്‍ഡിന്റെയും അന്തരിച്ച ലെസ്റ്റര്‍ സിറ്റി ഉടമ വിചായ് ശ്രീവദ്ധനപ്രഭയുടെയും വീടുകള്‍ കൊള്ളയടിക്കപ്പെട്ടു.
ശതകോടീശ്വരനായ ശ്രീവദ്ധനപ്രഭയുടെ മരണത്തിനു ശേഷം സ്മാരകമായി സൂക്ഷിക്കുന്ന വീട്ടില്‍ കടന്ന മോഷ്ടാക്കള്‍ ഒരു ദശലക്ഷം യൂറോയിലധികം വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷ്ടിച്ചത്. 2018-ല്‍ ഹെലികോപ്റ്റര്‍ അപകടത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണം.
ചെല്‍സിക്ക് സമീപമുള്ള ലാംപാര്‍ഡിന്റെ വീട്ടില്‍ കടന്ന മോഷ്ടാക്കള്‍ അദ്ദേഹത്തിന്റെയും ഭാര്യ ക്രിസ്റ്റീനെയുടെയും 60,000 യൂറോ വിലവരുന്ന ആഭരണങ്ങളും വാച്ചുകളുമാണ് മോഷ്ടിച്ചത്. ഇത് നാലാം തവണയാണ് ലാംപാര്‍ഡിന്റെ വീട്ടില്‍ മോഷണം നടക്കുന്നത്. കഴിഞ്ഞ ഡിസംബറിലും
രണ്ടു മോഷണങ്ങള്‍ക്കു പിന്നിലും ഒരേ സംഘമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
Content Highlights: theft in homes of Frank Lampard and Leicester City’s late owner Vichai Srivaddhanaprabha