ഒരുകാലത്ത് സെവന്‍സ് മൈതാനങ്ങള്‍ അടക്കിഭരിച്ച ആ 'സുഡാനി' ഇനിയില്ല; അബ്ദുല്‍ ഗനി ഇനി ഓര്‍മ


ഷിഹാബുദ്ദീന്‍ കാളികാവ്

Photo: mathrubhumi

കാളികാവ്: ആഫ്രിക്കയില്‍നിന്ന് പന്തുതട്ടാനെത്തുന്നവരെല്ലാം ആരാധകര്‍ക്ക് 'സുഡാനി'കളാണ്. കളിക്കളത്തിലെ മാന്ത്രിക പ്രകടനങ്ങളിലൂടെ മനസ്സ് കീഴടക്കിയ സുഡാനികളേറെ. സെവന്‍സ് ഫുട്‌ബോളിന്റെ നന്മയുടെ കഥ പറഞ്ഞ് നൈജീരിയക്കാരനായ സുഡാനി വെള്ളിത്തിരയും കീഴടക്കി. ഇവരിലേക്കെല്ലാം വഴിതെളിച്ച യഥാര്‍ഥ സുഡാനി കഴിഞ്ഞദിവസം വിടവാങ്ങി.

സെവന്‍സ് ഫുട്‌ബോളിലെ ആദ്യത്തെ ആഫ്രിക്കന്‍ താരമായ അബ്ദുല്‍ ഗനിയെന്ന സുഡാന്‍കാരനാണ് കഴിഞ്ഞദിവസം നൈജീരിയയില്‍ അന്തരിച്ചത്. ഗുരുതര രോഗം ബാധിച്ച ഗനി, ശസ്ത്രക്രിയക്കിടെയാണ് മരിച്ചതെന്ന് തൃശ്ശൂര്‍ സ്വദേശി ഗനിക്കൊപ്പം സെവന്‍സ് കളിച്ചിട്ടുള്ള എം.വി. ഗിരീഷ് കുമാര്‍ പറഞ്ഞു. ഗോവയിലെ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ടീമിലും മൂന്നുവര്‍ഷത്തോളം അദ്ദേഹം കളിച്ചു. 2010-ലാണ് ഗനി ഒടുവില്‍ കേരളത്തിലെത്തിയത്. തൃശ്ശൂര്‍ പൂരം കണ്ട് ഒരു മാസത്തോളം തങ്ങിയാണ് മടങ്ങിയത്.

കറുത്തവര്‍ഗക്കാരായ താരങ്ങളെയെല്ലാം സ്‌നേഹപൂര്‍വം സുഡാനി എന്നു വിളിക്കാന്‍ തുടങ്ങിയത് ഗനി സെവന്‍സ് ഫുട്‌ബോള്‍കളങ്ങള്‍ അടക്കിഭരിക്കാന്‍ തുടങ്ങിയതോടെയാണ്. ചാലക്കുടിയിലെ സതേണ്‍ കോളേജില്‍ പഠിക്കാനെത്തിയ ഗനിയും സുഹൃത്ത് റാഡ് അല്‍ സബീറുമാണ് ഫുട്‌ബോളിലെ ആഫ്രിക്കന്‍ വീര്യം ഇന്നാട്ടിലാദ്യമായി പ്രദര്‍ശിപ്പിച്ചത്. വൈകാതെ ഇരുവരും കാലിക്കറ്റ് സര്‍വകലാശാലാ ടീമിലെത്തി. കാലിക്കറ്റിനു വേണ്ടി കളിച്ച ആദ്യ വിദേശതാരവും ഗനിയാണ്. ഗനിയുള്‍പ്പെട്ട ടീം സര്‍വകലാശാലാ ജേതാക്കളുമായി.

സര്‍വകലാശാലാ ടീമില്‍നിന്ന് ഗനി സെവന്‍സ് കളങ്ങളിലേക്കെത്താന്‍ താമസമുണ്ടായില്ല. ഗനിയെയും സബീറിനെയും കളിപ്പിക്കാന്‍ സംഘാടകര്‍ മത്സരിച്ചു. ഗനി കളിക്കാനിറങ്ങുന്നുവെന്ന അനൗണ്‍സ്‌മെന്റ് കേട്ടാല്‍ മതി മൈതാനം നിറയാന്‍. സെവന്‍സ് ഫുട്‌ബോളില്‍ 'ടോ കിക്ക്' (കാല്‍വിരലുകള്‍കൊണ്ട് കുത്തിയടിക്കുന്ന രീതി) പരിചയപ്പെടുത്തിയത് ഗനിയാണ്. ഈ കിക്കിലൂടെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതും അദ്ദേഹമാണ്. ഗനിയുടെ 'ടോ കിക്ക്' ഗോള്‍കീപ്പര്‍മാരുടെ പേടിസ്വപ്നമായിരുന്നുവെന്ന് സര്‍വകലാശാലാ മുന്‍ താരം ഇഖ്ബാല്‍ മൊറയൂര്‍ അനുസ്മരിച്ചു.

ഒക്ടോപ്പസ് ചാലക്കുടിയിലൂടെ സെവന്‍സിലേക്ക് കടന്നുവന്ന ഗനി ജയ ബേക്കറി തൃശ്ശൂരിനുവേണ്ടിയാണ് കൂടുതല്‍ കളിച്ചത്. ഫൗളില്ലാതെ പന്തുകൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കാനുള്ള ഗനിയുടെ പാടവമാണ് സുഡാനി എന്ന പേര് കളിക്കമ്പക്കാര്‍ക്കിടയില്‍ അനശ്വരമാക്കിയത്.

ഗനിയുടെ ചുവടുപിടിച്ചാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് സെവന്‍സ് ലക്ഷ്യംവെച്ച് മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ കളിക്കാരെത്തിയത്.

Content Highlights: the sudani Abdul Ghani passes away footballer death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented