എന്തുകൊണ്ടാണ് ധോനിയും റെയ്‌നയും വിരമിക്കാനായി ഓഗസ്റ്റ് 15 തിരഞ്ഞെടുത്തത്?


അതിന് രസകരമായ ഒരു കാരണം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍.

-

ചെന്നൈ: എന്തുകൊണ്ടാണ് എം.എസ് ധോനിയും സുരേഷ് റെയ്നയും വിരമിക്കൽ പ്രഖ്യാപനത്തിനായി 2020 ഓഗസ്റ്റ് 15 എന്ന തിയ്യതി തിരഞ്ഞെടുത്തത്? അതിന് രസകരമായ ഒരു കാരണം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് ഈ ഓഗസ്റ്റ് 15-ന് 73 വർഷങ്ങളാണ് പൂർത്തിയായത്. ഈ 73-നെ ഇരുവരുടേയും ജഴ്സി നമ്പറുമായി കൂട്ടിച്ചേർത്തിരിക്കുകയാണ് ആരാധകർ.

കുറേ കാലമായി ധോനിയുടെ ജഴ്സി നമ്പർ ഏഴാണ്. 48,3,30, ഇത് മൂന്നുമായിരുന്നു റെയ്നയുടെ ജഴ്സി നമ്പറുകൾ. ഇതിൽ മൂന്നാം നമ്പറിലുള്ള റെയ്നയുടെ ജഴ്സിയുടെ ചിത്രവും ധോനിയുടെ ഏഴാം നമ്പറിലുള്ള ജഴ്സി ചിത്രവും ഒരുമിച്ചാക്കി ആരാധകർ ഇന്ത്യ സ്വാതന്ത്ര്യമായതിന് ശേഷമുള്ള 73 വർഷങ്ങൾ എന്ന് കൂട്ടിവായിച്ചിരിക്കുകയാണ്. ആരാധകരുടെ ഈ ട്വീറ്റിന് കൂപ്പുകൈയിന്റേയും ഇന്ത്യൻ പതാകയുടേയും ഇമോജിയോടെ റെയ്ന മറുപടിയും നൽകിയിട്ടുണ്ട്.

2004 ഡിസംബർ 23-നാണ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്. ഏഴു മാസങ്ങൾക്കു ശേഷം സുരേഷ് റെയ്നയും ഇന്ത്യൻ ജഴ്സിയിൽ ആദ്യ മത്സരത്തിനിറങ്ങി. ഒടുവിൽ ഐ.പി.എൽ ടീം ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലന ക്യാമ്പിൽവെച്ച് ഇരുവരും ഒരുമിച്ച് ക്രിക്കറ്റിൽ നിന്ന് വിടവാങ്ങുകയും ചെയ്തു.

Content Highlights: MS Dhoni and Suresh Raina, The Reason Behind MS Dhoni and Suresh Raina's Decision To Retire Together, August 15 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented