Photo: PTI
ന്യൂഡല്‍ഹി: പി.ടി ഉഷ, മില്‍ഖാ സിങ് എന്നിവരടക്കമുള്ള അത്‌ലറ്റുകളുടെ സ്വപ്‌നം കൂടിയാണ് തന്റെ മെഡല്‍ നേട്ടത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടതെന്ന് ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര.
ടോക്യോയില്‍ നിന്ന് ന്യൂഡല്‍ഹിയില്‍ മടങ്ങിയെത്തിയ താരം മാതൃഭൂമി ന്യൂസിനോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ മെഡല്‍ നേട്ടം ഇന്ത്യയിലെ അത്‌ലറ്റുകളെ കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. നേരത്തെ പി.ടി ഉഷയുമായി സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ മെഡല്‍ നേട്ടത്തിനു ശേഷം അതിന് സാധിച്ചിട്ടില്ലെന്നും പറഞ്ഞ ചോപ്ര തന്റെ നേട്ടത്തില്‍ അവര്‍ (പി.ടി ഉഷ) കൂടുതല്‍ സന്തോഷിക്കുന്നുണ്ടാകുമെന്നും വ്യക്തമാക്കി.
താന്‍ ഒളിമ്പിക് സ്വര്‍ണം നേടിയ ഓഗസ്റ്റ് ഏഴിന് തന്നെ ദേശീയ ജാവലിന്‍ ത്രോ ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള തീരുമാനമുണ്ടായത് സന്തോഷം പകരുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് ഏഴിന് മടന്ന പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര അത്‌ലറ്റിക്‌സില്‍ ഒളിമ്പിക് സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയത്.
അത്‌ലറ്റിക്‌സില്‍ ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവും.
Content Highlights: The dream of PT Usha and Milkha came true through me says Neeraj Chopra
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..