.
തിരുവനന്തപുരം: ക്രിക്കറ്റ്, കബഡി, വോളിബോള്‍, ഹോക്കി, ഫുട്ബോള്‍ തുടങ്ങിയ കായികയിനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനതലത്തില്‍ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് നടത്തും എന്നതുള്‍പ്പെടെയുള്ള കായികനയം മന്ത്രിസഭ അംഗീകരിച്ചു. കായികപാഠ്യപദ്ധതി തയ്യാറാക്കാന്‍ വിദ്യാഭ്യാസ, കായിക മന്ത്രിമാര്‍ ചര്‍ച്ചനടത്തും. ഇതിന് വകുപ്പുതലത്തില്‍ പ്രത്യേക ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ബി.സി.സി.ഐ. മാതൃകയില്‍ കായികസംഘടനകളുടെ പ്രവര്‍ത്തനം മാറ്റുക എന്ന നിര്‍ദേശവും പുതിയനയത്തിലുണ്ട്. സര്‍ക്കാര്‍ സഹായധനം കുറച്ച് അസോസിയേഷനുകളെ സ്വയംപര്യാപ്തതയിലെത്തിക്കുന്ന പദ്ധതികള്‍ നടപ്പാക്കാനാണ് ലക്ഷ്യം. സ്വകാര്യമേഖലയെ കായികരംഗത്തേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേകോദ്ദേശ്യകമ്പനി രൂപവത്കരിക്കുന്നതും നയത്തിലുണ്ട്.
മറ്റുശുപാര്‍ശകള്‍: കായികതാരങ്ങളെ ഒളിമ്പിക്‌സിന് പ്രാപ്തരാക്കാന്‍ കേരള ഒളിമ്പ്യന്‍ സപ്പോര്‍ട്ട് സ്‌കീം. സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പ്, അസോസിയേഷനുകള്‍, രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ എന്നിവ ആസൂത്രണംചെയ്യുന്ന ടൂര്‍ണമെന്റുകളുടെ കായിക കലണ്ടര്‍ തയ്യാറാക്കും. കായികമേഖലയില്‍ ഫണ്ട് സ്വരൂപിക്കാന്‍ കായികവികസന നിധി രൂപവത്കരിക്കും. ട്രക്കിങ്, പാരാഗ്ലൈഡിങ്, പാരാസെയ്ലിങ്, വാട്ടര്‍ റാഫ്റ്റിങ്, കനോയിങ്, കയാക്കിങ്, സെയിലിങ്, റോവിങ്, സ്‌കൂബാ ഡൈവിങ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കാന്‍ കേരള അഡ്വഞ്ചര്‍ സ്‌പോര്‍ട്സ് ഗെയിംസ് ആരംഭിക്കും. സെവന്‍സ്, വള്ളംകളി, വടംവലി, കളരിപ്പയറ്റ് എന്നിവ പ്രോത്സാഹിപ്പിച്ച് ടൂറിസം സാധ്യത വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്.
Content Highlights: the Chief Minister's Trophy Championship will be held
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..