രണ്ടുതവണ ലോക കിക്ക്‌ബോക്‌സിങ് ഫെഡറേഷന്‍ ചാമ്പ്യനും രണ്ട് ഗിന്നസ് ലോക റെക്കോര്‍ഡ് ഉടമയുമായ മിഥുന്‍ ജിത്ത്, സംവിധായകന്‍ സന്ധ്യാമോഹന്‍, ഇന്ത്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംരഭകന്‍ എന്നിവര്‍ നേതൃത്വത്തില്‍ ബോക്‌സിങ് ടൂര്‍ണമെന്റ് വരുന്നു. 

ബെയര്‍ നക്കിള്‍ കോമ്പാറ്റ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദുബായിയാകും ബെയര്‍ നക്കിള്‍ കോമ്പാറ്റിന്റെ വേദി. 

ഗ്രാന്‍ഡ്സ്ലാം ഇവന്റ്‌സും ലില്ലീസ് എന്റര്‍പ്രൈസസും ചേര്‍ന്നാണ് ഈ പരിപാടി ആതിഥേയത്വം വഹിക്കുന്നത്. യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ട വേദിയായിരിക്കും ഇത്. മാത്രമല്ല ലോക മുയ്തായ് ഫെഡറേഷനും ബെയര്‍ നക്കിള്‍ കോമ്പാറ്റുമായി സഹകരിക്കുന്നുണ്ട്. 

അറുപത് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ലോകത്തെ മികച്ച ഫെഡറേഷനുകളായ ഡബ്ല്യു.കെ.എഫ്, ഡബ്ല്യു.എം.സി, ഡബ്ല്യു.ബി.സി, ഐ.കെ.എഫ്, തുടങ്ങി നിരവധി കൗണ്‍സിലുകളില്‍ പോരാടിയ താരങ്ങളാകും പരിപാടിയുടെ ഭാഗമാകുക.

Content Highlights: The Bare Knuckle Kombat brand new sports promotion