Photo: AP
ദുബായ്: പെണ്‍കുട്ടികള്‍ തന്നേക്കാള്‍ ഉയരത്തിലെത്തട്ടെ എന്നാശംസിച്ച് സാനിയാ മിര്‍സ. താനാവരുത് അളവുകോല്‍. തന്നെക്കാള്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ പുതിയ കുട്ടികള്‍ക്ക് കഴിയണം. എന്തെങ്കിലും നേടണമെങ്കില്‍ അഞ്ചോ ആറോ വയസ്സില്‍തന്നെ അത്തരം ആഗ്രഹങ്ങളുണ്ടാവണം. പ്രൊഫഷണല്‍ കരിയറില്‍നിന്ന് വിരമിച്ചശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍.
പക്ഷേ, ഒരു ഇന്ത്യന്‍ വനിതാതാരം ലോക ടെന്നീസിന്റെ ഉയരങ്ങളിലെത്താന്‍ സമീപഭാവിയിലൊന്നും സാധ്യതയില്ലെന്ന് സാനിയ വ്യക്തമാക്കി. 5-10 വര്‍ഷത്തേക്ക് അതിനുള്ള സാധ്യത കാണുന്നില്ല. ഭാവിയുള്ള കുട്ടിയെന്ന് നമുക്ക് തോന്നുന്നൊരാള്‍ പിന്നീട് വഴിമാറിപ്പോകുന്നു. വിദ്യാഭ്യാസവും ടെന്നീസും ഒരുമിച്ചുകൊണ്ടുപോകാനാകുന്നില്ല. പഠനത്തിനുശേഷം അവര്‍ ടെന്നീസിലേക്ക് തിരിച്ചുവരുന്നില്ല.
ഇനി തന്റെ ടെന്നീസ് അക്കാദമികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സാനിയ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തെ കരിയറിലെ അനുഭവസമ്പത്ത് പുതിയ താരങ്ങള്‍ക്കായി പ്രയോജനപ്പെടുത്തും. വിശ്വസിക്കുക, അവര്‍ക്ക് ചാമ്പ്യന്മാരാകാന്‍ കഴിയും.
വനിതാകായികരംഗം മെച്ചപ്പെടുത്താന്‍ താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് സാനിയ പറഞ്ഞു. ദുബായ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യറൗണ്ട് തോല്‍വിയോടെയാണ് സാനിയ അന്താരാഷ്ട്ര ടെന്നീസില്‍നിന്ന് വിരമിച്ചത്.
Content Highlights: tennis star sania mirza on upcoming generation
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..