ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ശസ്ത്രക്രിയ; പിന്നാലെ ഫുട്‌ബോള്‍ താരമായ പെണ്‍കുട്ടി മരണപ്പെട്ടു


പ്രതീകാത്മകചിത്രം | Photo : PTI

ചെന്നൈ: ഡോക്ടര്‍മാരുടെ ചികിത്സാപിഴവിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മരണപ്പെട്ടു. ചെന്നൈ സ്വദേശിയും ബി.എസ്.സി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയുമായ പ്രിയയാണ് മരണപ്പെട്ടത്. അസ്ഥികള്‍ക്ക് പൊട്ടലുളളതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ഫുട്‌ബോള്‍ താരമായ പെണ്‍കുട്ടി ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. തുടര്‍ന്ന് ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

പ്രിയയുടെ 18-ാം പിറന്നാള്‍ ദിനത്തിലാണ് പെരിയാര്‍ നഗര്‍ ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുന്നത്. ഫുട്‌ബോള്‍ താരമായ പ്രിയയ്ക്ക് മികച്ച രീതിയില്‍ കളിക്കാന്‍ നേരത്തേ പൊട്ടലുണ്ടായ അസ്ഥികള്‍ക്ക് ശസ്ത്രക്രിയകള്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതേ തുടര്‍ന്ന് പ്രിയ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. അതിന് ശേഷം പ്രിയയുടെ ആരോഗ്യ സ്ഥിതി മോശമാവുകയും ചൊവ്വാഴ്ച മരണപ്പെടുകയും ചെയ്തു.

നവംബര്‍ ഏഴിനാണ് പ്രിയ ആദ്യ ശസ്ത്രക്രിയക്ക് വിധേയമായത്. തുടര്‍ന്ന് രണ്ട് തവണ കൂടി ശസ്ത്രക്രിയക്ക് വിധേയയായി. തിങ്കളാഴ്ചയായിരുന്നു പ്രിയയുടെ അവസാന ശസ്ത്രക്രിയ. തുടര്‍ന്ന് പ്രിയയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്.

പെരിയാര്‍ നഗര്‍ ഗവണ്‍മെന്റ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ആദ്യം ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചത്. തുടര്‍ന്ന് രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അഭിപ്രായവും തേടി. അതിന് ശേഷമാണ് ശസ്ത്രക്രിയക്ക് പ്രിയ തയ്യാറാകുന്നത്.

ഡോക്ടര്‍മാരുടെ സംഘം ദിവസങ്ങളായി പ്രിയയെ നിരീക്ഷിച്ചുവരുകയായിരുന്നു. അതിനിടയിലാണ് ആരോഗ്യ സ്ഥിതി ഗുരുതരമാവുന്നത്. പെരിയാര്‍ നഗര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് അന്വേഷണത്തിന് ആരോഗ്യ വകുപ്പ്‌ നേരത്തേ ഉത്തരവിട്ടിരുന്നു.

പ്രിയയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതോടൊപ്പം സര്‍ക്കാര്‍ ജോലിക്കായുളള അപേക്ഷ പരിഗണിക്കുക കൂടി ചെയ്യുമെന്ന് ആരോഗ്യമന്ത്രി എംഎ സുബ്രമണ്യന്‍ പ്രതികരിച്ചിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രിയ മരണത്തിന് കീഴടങ്ങുന്നത്.

Content Highlights: Teen football player, who lost leg due to medical negligence at govt hospital, dies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented