ഇടിക്കൂട്ടിലെ വയനാടന്‍ പഞ്ച്, മെഡലുകള്‍ വാരിക്കൂട്ടി താരങ്ങള്‍ 


നീനു മോഹന്‍

പരിമിതസാഹചര്യങ്ങളെ മറികടന്ന് ഇടിക്കൂട്ടില്‍നിന്ന് സ്വര്‍ണവും വെള്ളിയും വെങ്കലവുമായി മെഡലുകള്‍ വാരിക്കൂട്ടുകയാണിവര്‍.

ജൂനിയർ ബോക്‌സർമാർ പരിശീലനത്തിനിടെ

'നല്ല പഞ്ചുള്ള ഒരൊറ്റ ഇടി, സ്വര്‍ണമിങ്ങു പോന്നു.. ഒപ്പം ബെസ്റ്റ് ബോക്‌സര്‍ ടൈറ്റിലും' അഭിനന്ദ് വി. നാഥിന്റെ തോളത്തുതട്ടി സുഹൃത്തുക്കള്‍ അഭിനന്ദിക്കുകയാണ്. മെഡല്‍നേട്ടങ്ങളില്‍ ഹൃത്വിക് കൃഷ്ണയും അഭിനവ് കൃഷ്ണയും അവന്തിക സജീവും വി.എസ്. ആര്യയുമെല്ലാം അഭിനന്ദിനൊപ്പമുണ്ട്. എല്ലാവരും സംസ്ഥാന ജൂനിയര്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കള്‍. വയനാട്ടിലെ ഇളംതലമുറയുടെ പുതിയ ഇഷ്ടങ്ങളിലൊന്ന് ബോക്‌സിങ്ങാണ്. പരിമിതസാഹചര്യങ്ങളെ മറികടന്ന് ഇടിക്കൂട്ടില്‍നിന്ന് സ്വര്‍ണവും വെള്ളിയും വെങ്കലവുമായി മെഡലുകള്‍ വാരിക്കൂട്ടുകയാണിവര്‍.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍കോളേജ് ചാമ്പ്യന്‍ഷിപ്പില്‍ മാനന്തവാടി ഗവ. കോളേജ് ബോക്‌സിങ് ടീം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയതോടെയാണ് വയനാട്ടില്‍നിന്നുള്ള ബോക്‌സര്‍മാരെ ശ്രദ്ധിച്ചുതുടങ്ങുന്നത്. സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്‌കൂള്‍കുട്ടികളുടെ സംഘമാകട്ടെ മെഡല്‍ക്കൊയ്ത്തുതന്നെ നടത്തി. ഏറ്റവും പരിമിതമായ സാഹചര്യങ്ങളില്‍നിന്നുള്ള നേട്ടമെന്നതരത്തിലാണ് ഇതെല്ലാം അടയാളപ്പെടുത്തേണ്ടതെന്ന് പറയുന്നു ജില്ലാ ബോക്‌സിങ്ങ് അസോസിയേഷന്‍ സെക്രട്ടറിയും കോച്ചുമായ വി.സി. ദീപേഷ്.

ജില്ലയില്‍ ബോക്‌സിങ്ങ് പരിശീലനത്തിനുള്ള സാഹചര്യങ്ങള്‍ പരിമിതമാണ്. ഗെയിംസ് എന്നനിലയില്‍ ബോക്‌സിങ്ങിനുള്ള പ്രാധാന്യം രക്ഷിതാക്കള്‍പോലും തിരിച്ചറിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ നേട്ടം പ്രാധാന്യമര്‍ഹിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി പരിശീലനം നേടുന്നവരാണ് മെഡല്‍നേടിയ വിദ്യാര്‍ഥികള്‍ എല്ലാവരും. ശാരീരികക്ഷമതയ്‌ക്കൊപ്പം മാനസികമായും കുട്ടികള്‍ കരുത്താര്‍ജിക്കുന്നതാണ് അനുഭവം - സായ് സര്‍ട്ടിഫൈഡ് കോച്ചുകൂടിയായ വി.സി. ദീപേഷ് പറഞ്ഞു.

45 ദിവസം, മെഡല്‍ സ്വന്തമാക്കി അവന്തിക

വെറും 45 ദിവസത്തെ പരിശീലനത്തിനൊടുവില്‍ മത്സരം, വെങ്കലമെഡല്‍ നേട്ടം. ബോക്‌സിങ് എന്റെയിഷ്ടമാണെന്ന് പറഞ്ഞില്ലേ, ഞാനതില്‍ തിളങ്ങിയില്ലേ - എന്നു പറയാനുള്ള അവസരമായിരുന്നു അവന്തികയ്ക്ക് ഇത്. ''പെണ്‍കുട്ടികള്‍ ബോക്‌സിങ് പഠിക്കുമോ എന്ന ചോദ്യമായിരുന്നു എപ്പോഴും. ചെറുപ്പത്തിലേ എനിക്ക് ഇഷ്ടമായിരുന്നു. ഇപ്പോഴാണ് എല്ലാവര്‍ക്കും കുഴപ്പമില്ല, ചെയ്‌തോ എന്നായത്'' -അവന്തിക പറഞ്ഞു. വി.പി. റാഷിദയും വി.എസ്. ആര്യയുമായി മെഡല്‍നേട്ടം സ്വന്തമാക്കിയ മിടുക്കികള്‍ വേറെയുമുണ്ട്.

മാനന്തവാടി കേന്ദ്രീകരിച്ചുള്ള ബോക്‌സിങ് പരിശീലനകേന്ദ്രം എ.ബി.സി. സെന്ററില്‍ നിന്നുള്ളവരാണ് മെഡല്‍നേട്ടത്തില്‍ മുമ്പില്‍. ബോക്‌സിങ് പരിശീലനംമാത്രം ലക്ഷ്യമിട്ടുള്ള ജില്ലയിലെ ഏക പരിശീലനകേന്ദ്രമാണിത്. 40 പേര്‍ പരിശീലനം േനടുന്നതില്‍ ഒമ്പതുപെണ്‍കുട്ടികളുമുണ്ട്. അഞ്ചുപരിശീലകരാണ് ഇവിടെയുള്ളത്.

കല്പറ്റയില്‍നിന്നും വൈത്തിരിയില്‍നിന്നുമൊക്കെയായി മാനന്തവാടിയിലേക്ക് സ്ഥിരമായി വിദ്യാര്‍ഥികള്‍ പരിശീലനത്തിന് എത്തുന്നതില്‍നിന്നുതന്നെ അവരുടെ ആത്മാര്‍ഥത അറിയാമല്ലോ. ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും സംസ്ഥാന സീനിയര്‍ മത്സരങ്ങളുമായി ഇനിയും മെഡല്‍ വാരിക്കൂട്ടാനുള്ള പരിശ്രമത്തിലാണ് വയനാടന്‍ ബോക്‌സര്‍മാര്‍.

Content Highlights: boxing, sports, state junior boxing championship 2022, state junior boxing championship,sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented