മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടെ വാര്‍ഷിക വേതനത്തില്‍ വന്‍ വര്‍ധനവ് വരുത്തി ബി.സി.സി.ഐ. ഇരുപത് ശതമാനമാണ് വര്‍ധനയെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.

ഇതനുസരിച്ച് ശാസ്ത്രിയുടെ പുതിയ വര്‍ഷിക വേതനം 9-10 കോടി രൂപയായിരിക്കും. ഇതുവരെ എട്ട് കോടി രൂപയായിരുന്നു ശാസ്ത്രിയുടെ വാര്‍ഷിക പ്രതിഫലം.

ബാറ്റിങ്, ബൗളിങ് പരിശീലകരായ ഭരത് അരുണ്‍, ആര്‍.ശ്രീധര്‍ എന്നിവരുടെ വേതനത്തിലും വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇരുവര്‍ക്കും ഇതിമുതല്‍ 3.5 കോടി രൂപ പ്രതിവര്‍ഷം ലഭിക്കും.

സഞ്ജയ് ബംഗാറിന് പകരം ബാറ്റിങ് പരിശീലകനായി വന്ന വിക്രം റാത്തോഡിന്റെ പ്രതിഫലം 2.5-3 കോടി രൂപയായിരിക്കും.

ലോകകപ്പില്‍ ഇന്ത്യയുടെ മുഖ്യപരിശീലകനായിരുന്ന ശാസ്ത്രിക്ക് മൈക്ക് ഹെസ്സണ്‍, ടോം മൂഡി എന്നിവരുമായി മത്സരിച്ചാണ് അതിനുശേഷം കരാര്‍ കാലാവധി നീട്ടിക്കിട്ടിയത്. 2021 ടി20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കരാര്‍ കാലാവധി.

Content Highlights: Team India coach Ravi Shastri gets massive hike from BCCI