Photo: twitter.com|ItsMeTanishq
ന്യൂഡല്‍ഹി: ഋഷഭ് പന്ത്, ശിഖര്‍ ധവാന് എന്നിവരടക്കം വിവിധ തലമുറയില്‍പ്പെട്ട ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിശീലകന് താരക് സിന്‍ഹ (71) അന്തരിച്ചു.
ശ്വാസകോശാര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ സ്ഥിതി അടുത്തിടെ ഗുരുതരമായിരുന്നു.
ദേശ് പ്രേം ആസാദ്, ഗുര്‍ചരണ്‍ സിങ്, രമാകാന്ത് അച്രേക്കര്‍, സുനിതാ ശര്‍മ്മ എന്നിവര്‍ക്ക് ശേഷം ദ്രോണാചാര്യ അവാര്‍ഡ് ലഭിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകനായിരുന്നു താരക് സിന്‍ഹ. 2018-ലാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിക്കുന്നത്.
ഋഷഭ് പന്ത്, ശിഖര്‍ ധവാന് എന്നിവര്‍ക്കു പുറമെ ആശിഷ് നെഹ്റ, സഞ്ജീവ് ശര്‍മ, ആകാശ് ചോപ്ര, അഞ്ജും ചോപ്ര, സുരേന്ദര്‍ ഖന്ന, രണ്‍ധീര്‍ സിങ്, രമണ്‍ ലാംബ, മനോജ് പ്രഭാകര്‍, അജയ് ശര്‍മ, കെ.പി. ഭാസ്കര്‍, അതുല്‍ വാസന് എന്നീ താരങ്ങളെയും താരക് സിന്‍ഹ പരിശീലിപ്പിച്ചിട്ടുണ്ട്.
Content Highlights: tarak sinha legendary cricket coach dies aged 71
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..