പാരിസ്‌: അഫ്ഗാനിസ്താന്‍ ഭരണം താലിബാന്‍ പിടിച്ചെടുത്തതിനു പിന്നാലെ രാജ്യം വിട്ടയാളാണ് മുന്‍ അഫ്ഗാന്‍ വനിതാ ഫുട്‌ഹോള്‍ ടീം അംഗം ഫാനൂസ് ബാസിര്‍. ഫ്രാന്‍സിലേക്കായിരുന്നു മുന്‍താരത്തിന്റെ പലായനം.

ഓഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുക്കുന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുമെന്ന് താലിബാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും രാജ്യത്തെ സ്ത്രീകള്‍ തങ്ങളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയിലാണ്.

താലിബാന്റെ പ്രസ്താവനയില്‍ തനിക്കും വിശ്വാസമില്ലെന്നാണ് ഫാനൂസ് ബസിറും പറയുന്നത്. താലിബാന്‍ സ്ത്രീകളോടുള്ള മനോഭാവം ഒരിക്കലും മാറില്ലെന്നാണ് ഫാനൂസിന്റെ അഭിപ്രായം.

2010-ലാണ് ബാസിര്‍ അഫ്ഗാന്‍ ദേശീയ ടീമിലെത്തുന്നത്. എന്നാല്‍ ദേശീയ ടീം പിരിച്ചുവിടപ്പെട്ടു. നിലവിലെ കളിക്കാരെയും ജീവനക്കാരെയും ഓസ്‌ട്രേലിയന്‍ സൈനിക വിമാനത്തിലാണ് രാജ്യത്തു നിന്ന് മാറ്റിയത്. 

മുന്‍ അഫ്ഗാന്‍ വനിതാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായിരുന്ന ഖാലിദ പൊപ്പല്‍ താലിബാനെ പേടിച്ച് രാജ്യത്തുണ്ടായിരുന്ന ടീം അംഗങ്ങളോട് അവരുടെ ഫുട്‌ബോള്‍ സര്‍ട്ടിഫിക്കറ്റുകളും ജേഴ്‌സികളും മെഡലുകളുമെല്ലാം കത്തിച്ചുകളയാന്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: Taliban will never change says Former Afghanistan footballer Fanoos Basir