ലുസന്നെ (സ്വിറ്റ്‌സര്‍ലന്‍ഡ്): കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് ടേബിള്‍ ടെന്നീസ് ലോക ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ദക്ഷിണ കൊറിയന്‍ നഗരമായ ബുസാനില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ടൂര്‍ണമെന്റായിരുന്നു ഇത്. പിന്നീട് കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് മൂന്നു തവണ ഈ ടൂര്‍ണമെന്റ് മാറ്റിവെച്ചു. തുടര്‍ന്ന് ഇപ്പോള്‍ ടൂര്‍ണമെന്റ് റദ്ദാക്കാന്‍ രാജ്യാന്തര ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ തീരുമാനിക്കുകയായിരുന്നു.

2021 ഫെബ്രുവരിയില്‍ ടൂര്‍ണമെന്റ് നടത്താന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ദക്ഷിണ കൊറിയയിലെ സ്ഥിതിഗതികള്‍ വഷളായതിനാല്‍ ടൂര്‍ണമെന്റ് റദ്ദാക്കുകയാണെന്ന് രാജ്യാന്തര ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

അടുത്തിടെ കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് സാമൂഹിക ഒത്തുചേരലുകള്‍ പരിമിതപ്പെടുത്താന്‍ ദക്ഷിണ കൊറിയന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു.

Content Highlights: Table tennis team worlds cancelled due to COVID-19 pandemic