ടേബിള്‍ ടെന്നീസ് താരം മൗമ ദാസ് അടക്കം ആറ് കായിക താരങ്ങള്‍ക്ക് പദ്മശ്രീ


2013-ല്‍ അര്‍ജുന പുരസ്‌കാരം നേടിയ മൗമ, അചന്ത ശരത് കമലിന് ശേഷം പദ്മശ്രീ നേടുന്ന രണ്ടാമത്തെ മാത്രം ടേബിള്‍ ടെന്നീസ് താരമാണ്

വെറ്ററൻ ടേബിൾ ടെന്നീസ് താരം മൗമ ദാസ് | Photo By JEREMY LEE| REUTERS

ന്യൂഡല്‍ഹി: വെറ്ററന്‍ ടേബിള്‍ ടെന്നീസ് താരം മൗമ ദാസ് അടക്കം ആറ് കായിക താരങ്ങള്‍ക്ക് പദ്മശ്രീ പുരസ്‌കാരം.

മൗമ ദാസിന് പുറമേ മുന്‍ ഇന്ത്യന്‍ വനിതാ ബാസ്‌കറ്റ്‌ബോള്‍ ടീം ക്യാപ്റ്റന്‍ പി. അനിത, ദീര്‍ഘദൂര ഓട്ടക്കാരി സുധ സിങ്, മുന്‍ ഇന്ത്യന്‍ ഗുസ്തി താരം വീരേന്ദര്‍ സിങ്, പാരാ അത്ലറ്റ് കെ.വൈ വെങ്കടേഷ്, പര്‍വതാരോഹക അന്‍ഷു ജംസെന്‍പ എന്നിവരാണ് രാജ്യത്തെ നാലാമത്തെ വലിയ സിവിലിയന്‍ ബഹുമതിക്ക് അര്‍ഹരായവര്‍.

പദ്മ പുരസ്‌കാര ജേതാക്കളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമോദിച്ചു.

2013-ല്‍ അര്‍ജുന പുരസ്‌കാരം നേടിയ മൗമ, അചന്ത ശരത് കമലിന് ശേഷം പദ്മശ്രീ നേടുന്ന രണ്ടാമത്തെ മാത്രം ടേബിള്‍ ടെന്നീസ് താരമാണ്. 2019-ലാണ് അചന്ത ശരത് പദ്മശ്രീ നേടുന്നത്.

2012-ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ച സുധ സിങ്, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് ഇനത്തില്‍ ഇന്ത്യയെ ഒളിമ്പിക്‌സില്‍ പ്രതിനിധീകരിച്ച താരമാണ്. ഈ ഇനത്തില്‍ ദേശീയ റെക്കോഡും സുധയുടെ പേരിലാണ്. വിവിധ ഏഷ്യന്‍ ഗെയിംസുകളിലും ചാമ്പ്യന്‍ഷിപ്പുകളിലും ഇന്ത്യയ്ക്കായി രണ്ട് ഗോള്‍ഡ് മെഡലുകളും നാല് വെള്ളി മെഡലുകളും സ്വന്തമാക്കിയ താരമാണ്. 2012, 2016 ഒളിമ്പിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

1992-ല്‍ കൊളംബിയയിലെ കാലിയില്‍ നടന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് വീരേന്ദര്‍ സിങ്. 1995-ലെ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ 74 കിലോ ഫ്രീസ്റ്റൈല്‍ സീനിയര്‍ വിഭാഗത്തില്‍ വെള്ളി മെഡലും നേടി.

പാരാ അത്‌ലറ്റായ വെങ്കടേഷ് 2005-ലെ പൊക്കം കുറഞ്ഞവര്‍ക്കായുള്ള ലോക ഗെയിംസില്‍ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടി ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടിയ താരമാണ്. 1994-ല്‍ ജര്‍മനിയിലെ ബര്‍ലിനില്‍ നടന്ന ആദ്യ അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി (ഐ.പി.സി) അത്ലറ്റിക്‌സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.

ഇന്ത്യന്‍ പര്‍വതാരോഹകയായ അന്‍ഷു ജംസെന്‍പ, ഒരു സീസണില്‍ രണ്ടുതവണ എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കിയ വ്യക്തിയാണ്.

Content Highlights: Table Tennis Player Mouma Das and six Other Sportspersons Awarded Padma Shri


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented