'നിങ്ങള്‍ എന്നും ഹൃദയങ്ങളില്‍ ജീവിക്കും';സുശാന്തിന് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി റെയ്‌ന


സര്‍ക്കാരും നേതാക്കളും നീതി ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും റെയ്‌ന ട്വീറ്റില്‍ പറയുന്നു

-

ന്യൂഡൽഹി: അന്തരിച്ച ചലച്ചിത്ര താരം സുശാന്ത് സിങ്ങ് രജ്പുതിന് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വീണ്ടും രംഗത്ത്. തന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയായിരുന്നു റെയ്നയുടെ പ്രതികരണം. #JusticeforSSR എന്ന ഹാഷ്ടാഗ് സഹിതം സുശാന്തിന്റെ വീഡിയോ റെയ്ന ട്വീറ്റ് ചെയ്തു. സർക്കാരും നേതാക്കളും നീതി ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും റെയ്ന ട്വീറ്റിൽ പറയുന്നു.

'സഹോദരാ, നിങ്ങൾ എക്കാലവും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും. മറ്റെന്തിനേക്കാളും ആരാധകർ നിങ്ങളെ മിസ് ചെയ്യും. നീതി ഉറപ്പാക്കാൻ സർക്കാരും നേതാക്കളും സാധ്യമായതെല്ലാം ചെയ്യുമെന്ന് എനിക്ക് വിശ്വാസമുണ്ട്.' റെയ്ന ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

സുശാന്ത് അഭിനയിച്ച കേദർനാഥ് എന്ന ബോളിവുഡ് ചിത്രത്തിലെ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച വീഡിയോയാണ് റെയ്ന ട്വീറ്റ് ചെയ്തത്. സുശാന്തിന്റെ ചിത്രവും ഈ വീഡിയോയിൽ കാണാം. ഐ.പി.എൽ 13-ാം സീസണിനായി ചെന്നൈ സൂപ്പർ കിങ്സ് ടീമിനൊപ്പം ദുബായിയിലാണ് റെയ്നയുള്ളത്. നിലവിൽ ടീമംഗങ്ങളെല്ലാം ക്വാറന്റീനിലാണ്.

കഴിഞ്ഞ ജൂൺ പതിനാലിനാണ് മുംബൈയിലെ വസതിയിൽ സുശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ സുപ്രീം കോടതി കേസ് അന്വേഷണം കഴിഞ്ഞ ദിവസം സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു.

Content Highlights: Suresh Raina, tribute to Sushant Singh Rajput


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented