ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന രംഗത്ത്. 

ഇതിനെ ചരിത്രപരമായ നീക്കമെന്നു വിശേഷിപ്പിച്ച റെയ്‌ന കൂടുതല്‍ സുഗഗമമായ കാലത്തെ മുന്നില്‍ കാണുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു റെയ്‌നയുടെ പ്രതികരണം.

Suresh Raina expressed his support for Article 370

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതു സംബന്ധിച്ച പ്രമേയം  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവച്ചു. അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരവും അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 35 Aയും ഇല്ലാതാവും. അതേസമയം അക്രമസംഭവങ്ങള്‍ മുന്നില്‍ കണ്ട് കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അന്‍പതിനായിരത്തോളം സൈനികരെയാണ് കശ്മീരില്‍ പ്രത്യേകമായി വിന്യസിച്ചിരിക്കുന്നത്.

Content Highlights: Suresh Raina expressed his support for Article 370