സുരേഷ് റെയ്‌ന | Photo: twitter.com|ImRaina
ന്യൂഡല്‍ഹി: 2021-ല്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനുവേണ്ടി സുരേഷ് റെയ്‌ന കളിക്കാനിറങ്ങും. അതിനുമുന്നോടിയായി ഉത്തര്‍പ്രദേശിനുവേണ്ടി സയെദ് മുഷ്താഖ് അലി ട്രോഫിയില്‍ താരം കളിക്കും. റെയ്‌ന തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തര്‍ പ്രദേശിനെ നയിക്കുന്നതും റെയ്‌ന തന്നെയായിരിക്കും.
2019-ല്‍ നടന്ന ഐ.പി.എല്‍ ഫൈനലിനുശേഷം താരം പിന്നീട് മറ്റൊരു മത്സരത്തില്‍ കളിച്ചിട്ടില്ല. 2020 ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നിട്ടും റെയ്‌നയ്ക്ക് കളിക്കാനായില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ താരം നാട്ടിലേക്ക് മടങ്ങി. അത് ടീമിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു.
2021 ഐ.പി.എല്‍ ഏപ്രില്‍, മേയ് മാസങ്ങളിലായാണ് നടക്കുക. ഇന്ത്യയിലെ കോവിഡ് നിരക്കനുസരിച്ച് മാത്രമേ ഐ.പി.എല്ലിന്റെ കാര്യത്തില്‍ വ്യക്തത വരൂ.
Content Highlights: Suresh Raina confirms participation in IPL 2021 set for return to competitive cricket next week
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..