മുംബൈ: തന്റെ 71-ാം ജന്മദിനത്തില്‍ 35 കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയക്ക് സഹായവുമായി ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌ക്കര്‍.

കാര്‍ഘറിലെ ശ്രീ സത്യ സായി സഞ്ജീവനി ആശുപത്രിയിലെ ചൈല്‍ഡ് ഹാര്‍ട്ട് കെയര്‍ വിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടികള്‍ക്കാണ് ഗാവസ്‌ക്കര്‍ സഹായമെത്തിക്കുക. 

രാജ്യത്തിനായി സ്വന്തമാക്കിയ 35 സെഞ്ചുറികളുടെ ഓര്‍മയ്ക്കായി 35 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കുള്ള ചെലവ് താരം വഹിക്കും.

കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയുടെ ചെലവ് താങ്ങാന്‍ സാധിക്കാത്ത മാതാപിതാക്കള്‍ക്ക് കഴിഞ്ഞ വര്‍ഷവും ഗാവസ്‌ക്കര്‍ സഹായമെത്തിച്ചിരുന്നു.

Content Highlights: Sunil Gavaskar to sponsor 35 kids heart surgeries On 71st birthday