ന്യൂഡല്‍ഹി: കോവിഡ്-19ന് എതിരായ പ്രതിരോധത്തിന്റെ ഭാഗമായി ഫിഫയും ലോകാരോഗ്യ സംഘടനയും സംയുക്തമായി നടത്തുന്ന ബോധവല്‍ക്കരണ ക്യാമ്പെയ്‌നിന്റെ ഭാഗമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും.

ആലിസന്‍ ബെക്കര്‍, ലയണല്‍ മെസ്സി, സാമുവല്‍ ഏറ്റൂ, കാര്‍ലോസ് പ്യുയോള്‍, സാവി ഹെര്‍ണാണ്ടസ്, ഫിലിപ്പ് ലാം, ഐക്കര്‍ കസീയസ്, തുടങ്ങി ഇപ്പോള്‍ കളിക്കുന്നവരും മുന്‍ താരങ്ങളുമടക്കം 28 കളിക്കാരാണ് ഈ ക്യാമ്പെയ്‌നിന്റെ ഭാഗമായി അണിനിരക്കുന്നത്.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പിന്തുടരേണ്ട അഞ്ച് കാര്യങ്ങളാണ് കളിക്കാര്‍ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്. 13 ഭാഷകളിലാണ് വീഡിയോ പുറത്തിറക്കുക. 

ലോകാരോഗ്യ സംഘടനയുടെ കോവിഡ്-19 സോളിഡാരിറ്റി റെസ്‌പോണ്‍സ് ഫണ്ടിലേക്ക് ഫിഫ 10 മില്ല്യന്‍ ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Content Highlights: Sunil Chhetri Chosen for FIFA-WHO Coronavirus Awareness Campaign