Athiya Shetty and KL Rahul Photo: Twitter, Instagram
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുലും ബോളിവുഡ് താരം അതിയ ഷെട്ടിയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇരുവരും സുഹൃത്തുക്കളോടൊപ്പം തായ്‌ലന്‍ഡില്‍ പുതുവത്സരം ആഘോഷിക്കുന്ന ചിത്രങ്ങളും ചര്‍ച്ചയായിരുന്നു.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ അതിയ ഷെട്ടിയോടൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഒരു ഫോണ്‍ബൂത്തില്‍ അതിയയും രാഹുലും നില്‍ക്കുന്നതാണ് ചിത്രം. ഇതിന് നല്‍കിയ കുറിപ്പ് 'ഹലോ ദേവിപ്രസാദ്?' എന്നായിരുന്നു. അതിയ ഷെട്ടിയുടെ അച്ഛന്‍ സുനില്‍ ഷെട്ടി അഭിനയിച്ച ഹേര ഫേരി (റാംജിറാവു സ്പീക്കിങ്ങിന്റെ ഹിന്ദി റീമേക്ക്) എന്ന ബോളിവുഡ് ചിത്രത്തില്‍ നിന്നുള്ള സംഭാഷണമാണ് ഇത്.

ഇതിന് പിന്നാലെ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുനില്‍ ഷെട്ടി. അതിയയും രാഹുലും പ്രണയത്തിലാണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. അത് തനിക്കറിയില്ലെന്നും അതിയയോട് പോയി ചോദിക്കണമെന്നുമായിരുന്നു സുനില്‍ ഷെട്ടിയുടെ മറുപടി.
'ഞാനല്ലല്ലോ പ്രണയ ബന്ധത്തിലുള്ളത്?. നിങ്ങള്‍ അതിയയോട് പോയി ചോദിക്കൂ. അത് സത്യമാണെങ്കില്‍ നിങ്ങള്‍ എന്നെ വന്ന് അറിയിക്കൂ. അപ്പോള്‍ നമുക്ക് അതിനെ കുറിച്ച് സംസാരിക്കാം. നിങ്ങള്‍ക്ക് അറിയാത്ത ഒരു കാര്യത്തെ കുറിച്ച് എന്നോട് ചോദിക്കുന്നത് എന്തിനാണ്?'. സുനില്‍ ഷെട്ടി വ്യക്തമാക്കി.
Content Highlights: Suniel Shetty on daughter Athiya’s relationship with KL Rahul
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..