Sports

Summer Transfer Window 2022 : യൂറോപ്പിലെ സൂപ്പർ സൈനിംഗുകൾ

22 June, 2022

ഏർലിങ് ഹാലൻഡ് : 60 ദശലക്ഷം യൂറോക്ക് മാഞ്ചസ്റ്റർ സിറ്റിയാണ് ഹാലൻഡിനെ വാങ്ങിയത്. ലോകത്തിലെ ഏറ്റവും മികച്ച യുവ സ്‌ട്രൈക്കർമാരിൽ ഒരാൾ ആയ ഹാലൻഡിനെ നിലനിർത്താൻ ഡോര്‍ട്ടുമുണ്ടിന്‌ കഴിഞ്ഞില്ല.

ഒറെലിയന്‍ ചൗമെനി : 100 ദശലക്ഷം യൂറോയിലേറെ ചിലവാക്കിയാണ് 22-കാരനായ താരത്തെ റയല്‍ റാഞ്ചിയത്. ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയുടെ യുവമിഡ്ഫീല്‍ഡര്‍ ആയിരുന്നു ഒറെലിയന്‍ ചൗമെനി

സാദിയോ മാനേ :ലിവര്‍പൂളിന്റെ മുന്നേറ്റത്തിലെ നിര്‍ണായക ശക്തിയായിരുന്ന മാനെ ജര്‍മനിയിലെ ബയേണ്‍ മ്യൂണിക്കിലേക്കാണ് കൂടുമാറുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. 41 മില്യണ്‍ പൗണ്ടിനാണ് മാനെ ബയേണിലെത്തുക

അന്റോണിയോ റൂഡിഗര്‍ : ഫ്രീ ട്രാന്‍സ്ഫറിലൂടെയാണ് റയല്‍ റൂഡിഗറിനെ സ്വന്തമാക്കിയത്. 2017-ല്‍ എ.എസ്. റോമയില്‍ നിന്ന് ചെല്‍സിയിലെത്തിയ റൂഡിഗര്‍ ചെൽസി പ്രതിരോധത്തിലെ വിശ്വസ്ത പോരാളിയായിരുന്നു

ഡാര്‍വിന്‍ ന്യൂനസ് : ബെന്‍ഫിക്കയുടെ യുറുഗ്വായ് സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ ന്യൂനസിനെ സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂള്‍. 100 മില്യണ്‍ യൂറോ (ഏകദേശം 782 കോടി രൂപ) മുടക്കിയാണ് ന്യൂനസിനെ ലിവര്‍പൂള്‍ റാഞ്ചിയത്

ഫാബിയോ വിയേര - ആർസെനലിന്റെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യത്തെ പ്രധാന സൈനിംഗ് ആണ് പോർച്ചുഗീസ് മിഡ്ഫീൽഡറായ വിയേര. എഫ് സി പോർട്ടോയിൽ നിന്ന് 30 ദശലക്ഷം പൗണ്ടിനാണ് ആർസെനൽ താരത്തെ റാഞ്ചിയത്

കരിം അദേമി : ഓസ്ട്രിയൻ ചാമ്പ്യൻമാരായ ആർബി സാൽസ്ബർഗിൽ നിന്ന് യുവ സ്‌ട്രൈക്കറായ കരിം അദേമിയെ ബൊറൂസിയ ഡോർട്ട്മുണ്ട് സ്വന്തമാക്കി. സൂപ്പർ സ്‌ട്രൈക്കർ ഏർലിങ് ഹാലൻഡ് സിറ്റിയിലേക്ക് ചേക്കേറിയ വിടവ് നികത്താൻ ആണ് താരത്തെ കൊണ്ടുവരുന്നത്

ന്യുനോ മെൻഡസ് സ്പോർട്ടിംഗ് ലിസ്ബണിൽ നിന്ന് കഴിഞ്ഞ സീസണിൽ ലോണിൽ പിഎസ്ജിയിൽ എത്തിയ താരമാണ് ന്യുനോ മെൻഡസ്. ലീഗിൽ തിളങ്ങിയ 19 കാരനായ മെൻഡസ് പിഎസ്‌ജിയുമായി 2026 വരെ സ്ഥിരമായ ഒരു കരാറിൽ ഒപ്പുവെച്ചു

NEXT STORY

ഇന്ത്യൻ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-24 വിജയകരമായി വിക്ഷേപിച്ചു


Swipe-up to View