ടോക്യോ പാരാലിമ്പിക്‌സില്‍ വീണ്ടും മെഡലുറപ്പിച്ച് ഇന്ത്യ; ബാഡ്മിന്റണ്‍ താരം സുഹാസ് ഫൈനലില്‍


ഐ.എ.എസ് ഉദ്യോഗസ്ഥനായ സുഹാസ് നോയ്ഡയിലെ ജില്ലാ മജിസ്‌ട്രേറ്റാണ്.

Photo: twitter.com|Media_SAI

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യ 15-ാം മെഡല്‍ ഉറപ്പിച്ചു. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ് എല്‍ 4 വിഭാഗത്തില്‍ ഇന്ത്യയുടെ സുഹാസ് യതിരാജ് ഫൈനലില്‍ പ്രവേശിച്ചു.

സെമിയില്‍ ഇൻനൊനീഷ്യയുടെ സെത്തിയവാന്‍ ഫ്രെഡിയെയാണ് ഇന്ത്യന്‍ താരം തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സുഹാസിന്റെ വിജയം. സ്‌കോര്‍: 21-9, 21-15.

ഫൈനലില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് മസൂറിനെയാണ് ഇന്ത്യന്‍ താരം നേരിടുക. ഇന്ത്യയുടെ തരുണ്‍ ധില്ലോണിനെ കീഴടക്കിയാണ് മസൂര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്‌കോര്‍: 21-16, 16-21,21-18. തരുണ്‍ വെങ്കലമെഡലിനായി മത്സരിക്കും. ഈ ഇനത്തിലെ ലോക ഒന്നാം നമ്പര്‍ താരമാണ് മസൂര്‍. തരുണ്‍ രണ്ടാം നമ്പര്‍ താരമാണ്.

ടൂര്‍ണമെന്റിലെ സീഡില്ലാ താരമായ സുഹാസ് മികച്ച പ്രകടനം പുറത്തെടുത്താണ് ഫൈനലിലെത്തിയത്. ഐ.എ.എസ് ഉദ്യോഗസ്ഥനായ സുഹാസ് നോയ്ഡയിലെ ജില്ലാ മജിസ്‌ട്രേറ്റാണ്.

Content Highlights: Suhas Yathiraj progresses to Men's singles para-badminton SL4 final, Tarun Dhillon to play for bronze


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


Roshy augustine

1 min

കുപ്പിവെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ഇതൊക്കെ വലിയ വര്‍ധനയോ?, ആരും പരാതിപ്പെട്ടില്ല- മന്ത്രി

Feb 6, 2023

Most Commented